അലന്‍ ജോര്‍ജ് ജോസഫ്

ആദിവാസികളുടെ അതിജീവനം: മലയാളി ആര്‍ക്കിടെക്ടിന് ദേശീയ പുരസ്‌കാരം

കോഴിക്കോട്: വയനാട്ടിലെ ആദിവാസികളുടെ അതിജീവനം ലക്ഷ്യമാക്കിയുള്ള മലയാളി ആര്‍കിടെക്ട് വിദ്യാർഥിയുടെ തീസീസ് പ്രോജക്ടിന് ദേശീയ അംഗീകാരം.

കോഴിക്കോട്ടെ അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ 2016 ബാച്ചിലെ വിദ്യാർഥി അലന്‍ ജോര്‍ജ് ജോസഫാണ് കൗണ്‍സില്‍ ഓഫ് ആര്‍കിടെക്ചറിന്റെ 2021ലെ മികച്ച ആര്‍കിടെക്ചര്‍ തീസീസിനുള്ള അവാര്‍ഡിന് അര്‍ഹനായത്. 2021ലെ ജെകെ ബെസ്റ്റ് ആര്‍കിടെക്ട് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ അവാര്‍ഡും കോട്ടയം സ്വദേശിയായ അലന്‍ ജോര്‍ജ് കരസ്ഥമാക്കി. 1,10,000 രൂപയാണ് അവാര്‍ഡ് തുക. രാജ്യത്തെ അഞ്ഞൂറോളം ആര്‍കിടെക്ട് കോളജുകളിലെ വിദ്യാർഥികളില്‍നിന്നാണ് അലന്‍ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടത്.

വയനാട്ടിലെ ആദിവാസികളുടെ ജീവിതം, പരമ്പരാഗത ഭാഷ, സംസ്‌കാരം, കലകള്‍, വാസ്തുവിദ്യ, നാട്ടറിവ്, വൈദ്യം എന്നിവയൊക്കെ സംരക്ഷിച്ചുനിര്‍ത്തി അവര്‍ക്ക് എങ്ങനെ അതിജീവനം സാധ്യമാക്കാം എന്നു കാണിച്ച് 'പുനരുജ്ജീവനം' എന്ന പേരില്‍ തയാറാക്കിയ ആര്‍കിടെക്ചര്‍ തീസീസാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്. അനൂപ് ജോസഫ് ജോര്‍ജ്ജിന്റെയും ആനി ജോസഫിന്റെയും മകനാണ്.

Tags:    
News Summary - Tribal Survival: National Award for Malayalee Architect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.