Posted On
date_range Updated On
date_range ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കുട്ടി മരിച്ച സംഭവത്തിൽ പ്രതികളെ വെറുതെവിട്ടു
കോഴിക്കോട്: പെരുമണ്ണയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കുട്ടി മരണപ്പെട്ട സംഭവത്തിൽ പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികളായ ആലഞ്ചേരി മേത്തൽ മുരളീധരൻ, പുൽപറമ്പിൽ അബ്ദുൽ നാസർ എന്നിവരെയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടി.എസ്. വിഷ്ണുനാഥൻ വെറുതെവിട്ടത്. 2014 ജൂൺ രണ്ടിനായിരുന്നു സംഭവം. ഒന്നാം പ്രതിയുടെ അശ്രദ്ധ കൊണ്ടാണ് കുട്ടി മരിച്ചതെന്ന ആരോപണം പ്രോസിക്യൂഷന് സംശയരഹിതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ സി.എസ്. അനിൽകുമാർ, എം.കെ. ദിനേശൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.