എ​ര​ഞ്ഞി​പ്പാ​ലം നാ​യ​നാ​ര്‍ ബാ​ലി​ക​സ​ദ​ന​ത്തി​ലെ ബു​ദ്ധി​പ​ര​മാ​യി വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന വ്യ​ക്തി​ക​ള്‍ സി​റ്റി വ​നി​ത കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യി​ല്‍ നി​ക്ഷേ​പി​ച്ച തു​ക തി​രി​കെ ല​ഭി​ക്കു​ന്ന​തി​ന് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പു​തി​യ​റ ജെ.​ആ​ര്‍ ഓ​ഫി​സി​ൽ സ​ഹ​ക​ര​ണ ജോ. ​ര​ജി​സ്ട്രാ​റെ

കാ​ണാ​നെ​ത്തി​യ​പ്പോ​ൾ

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല: വനിത സഹകരണ സൊസൈറ്റിക്കെതിരെ പ്രതിഷേധവുമായി ഭിന്നശേഷിക്കാർ

കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​പ്പാ​ലം സി​റ്റി വ​നി​ത കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി പൂ​ട്ടി​പ്പോ​യ​തി​നെ​തു​ട​ർ​ന്ന് സ​മ്പാ​ദ്യം ന​ഷ്ട​പ്പെ​ട്ട മു​തി​ർ​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രും ര​ക്ഷി​താ​ക്ക​ളും സ​ഹ​ക​ര​ണ​ഭ​വ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മു​തി​ർ​ന്ന വ്യ​ക്തി​ക​ളു​ടെ തൊ​ഴി​ൽ​പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ യു.​എ​ൽ കെ​യ​ർ നാ​യ​നാ​ർ സ​ദ​ന​ത്തി​ലെ ട്രെ​യി​നി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​ണ് പ്രി​ൻ​സി​പ്പ​ൽ പി. ​ത​ങ്ക​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ​റ​യി​ലെ സ​ഹ​ക​ര​ണ ഭ​വ​ൻ ജോ​യ​ന്റ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

വ​നി​ത സൊ​സൈ​റ്റി​യി​ലെ അ​ന്ന​ത്തെ സെ​ക്ര​ട്ട​റി സ​ബി​ത പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ലെ​ത്തി ട്രെ​യി​നി​ക​ൾ​ക്ക് ഹെ​ൽ​പ്പ​ർ ത​സ്തി​ക​യി​ൽ ഇ​ന്റേ​ൺ​ഷി​പ് അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​ട്ടു​പേ​ർ പ്ര​സ്തു​ത വ​നി​ത സൊ​സൈ​റ്റി​യി​ൽ ഇ​ന്റേ​ൺ​ഷി​പ് ചെ​യ്തു. ഇ​വ​ർ​ക്ക് ല​ഭി​ച്ച സ്റ്റൈ​ൻ​ഡ് തു​ക വ​നി​ത സൊ​സൈ​റ്റി​യി​ൽ​ത​ന്നെ ആ​രം​ഭി​ച്ച സേ​വി​ങ്സ് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ച്ചു. പി​ന്നീ​ട് വ​നി​ത സൊ​സൈ​റ്റി ആ​രം​ഭി​ക്കു​ന്ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലും മ​റ്റു സം​രം​ഭ​ങ്ങ​ളി​ലും കൂ​ടു​ത​ൽ പേ​ർ​ക്ക് ജോ​ലി ന​ൽ​കാ​മെ​ന്ന സെ​ക്ര​ട്ട​റി​യു​ടെ ഉ​റ​പ്പ് വി​ശ്വ​സി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​ർ കൂ​ടു​ത​ൽ തു​ക സൊ​സൈ​റ്റി​യി​ൽ നി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ, സൊ​സൈ​റ്റി പൂ​ട്ടി​പ്പോ​യ​തോ​ടെ 43 ട്രെ​യി​നി​ക​ളു​ടെ​യും മൂ​ന്ന് ജീ​വ​ന​ക്കാ​രു​ടെ​യും ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 20 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. മു​മ്പു​ണ്ടാ​യി​രു​ന്ന ജോ​യ​ന്റ് ര​ജി​സ്ട്രാ​ർ​ക്കും പൊ​ലീ​സി​ലും പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​രം ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് നേ​രി​ട്ടെ​ത്തി പ്ര​തി​ഷേ​ധി​ച്ച​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു. നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി സെ​പ്റ്റം​ബ​റി​ൽ സി​റ്റി വ​നി​ത കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യു​ടെ ഡെ​പ്പോ​സി​റ്റ​ർ​മാ​രു​ടെ പൊ​തു​യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം പ്ര​ത്യേ​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് നി​ല​വി​ലെ ജോ​യ​ന്റ് ര​ജി​സ്ട്രാ​ർ കെ. ​ഷീ​ജ അ​റി​യി​ച്ചു. മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ ഭി​ന്ന​ശേ​ഷി​വ്യ​ക്തി​ക​ളു​ടെ തു​ക ആ​ദ്യം തി​രി​കെ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജോ​യ​ന്റ് ര​ജി​സ്ട്രാ​ർ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി.

Tags:    
News Summary - Deposit Not Refunded: Differently Abled Persons Protest Against Women's Cooperative Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.