അടിവാരം അങ്ങാടിയിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേകമായി അനുവദിച്ച ബസ് സ്റ്റോപ്
അടിവാരത്ത് ഭിന്നശേഷിക്കാർക്ക് പ്രത്യേകമായി ബസ് സ്റ്റോപ് അനുവദിച്ചു
പുതുപ്പാടി: ഭിന്നശേഷി കമീഷണറുടെ നിർദേശപ്രകാരം അടിവാരം അങ്ങാടിയിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേകമായി ബസ് സ്റ്റോപ് അനുവദിച്ചു. അങ്ങാടിയിൽ ഭിന്നശേഷി ബസ് സ്റ്റോപ്പിനായി പ്രത്യേകം ബോർഡ് സ്ഥാപിച്ചു.
ഭിന്നശേഷിക്കാർക്ക് ഇനി അടിവാരം അങ്ങാടിയിൽ നിന്ന് ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യാം. ബസ് സ്റ്റാൻഡ് അങ്ങാടിയിൽ നിന്ന് 500 മീറ്ററോളം ദൂരത്ത് ആയതിനാൽ ഭിന്നശേഷിക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കൊണ്ടാണ് ഇപ്രകാരം ഒരു നിർദേശം ഭിന്നശേഷി കമീഷണർ നൽകിയത്. ഭിന്നശേഷിക്കാർക്ക് വേണ്ടി അനുവദിച്ച ബസ് സ്റ്റോപ്പിൽ ബസ് നിർത്തുന്നതിന് ട്രാൻസ്പോർട്ട് അധികൃതർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
വീൽ ചെയർ റൈറ്റ്സ് ഓർഗനൈസേഷൻ (ഡബ്ല്യു.ആർ.ഒ) ജില്ല കമ്മിറ്റിയുടെ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരമൊരു നിർദേശം ഭിന്നശേഷി കമീഷണർ പുറപ്പെടുവിച്ചതെന്ന് ഡബ്ല്യു.ആർ.ഒ. പ്രസിഡൻറ് ബവീഷ് ബാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.