സ്ഥ​ലം​മാ​റ്റം: മെഡിക്കൽ കോളജ് പ്രഫസർമാർ സമർപ്പിച്ച ഹ​ര​ജി കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ന​ൽ ത​ള്ളി

കോ​ഴി​ക്കോ​ട്: ത​ങ്ങ​ളു​ടെ സ്ഥ​ലം​മാ​റ്റം ചോ​ദ്യം ചെ​യ്ത് കോ​ഴി​ക്കോ​ട്​ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ട്​ സൈ​ക്യാ​ട്രി പ്ര​ഫ​സ​ർ​മാ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ന​ൽ ത​ള്ളി. മി​ക​ച്ച രീ​തി​യി​ലു​ള്ള പ​ഠ​നാ​ന്ത​രീ​ക്ഷ​വും ആ​ഭ്യ​ന്ത​ര അ​ച്ച​ട​ക്ക​വും നി​ല​നി​ർ​ത്താ​ൻ ജീ​വ​ന​ക്കാ​രെ സ്ഥ​ലം​മാ​റ്റാ​ൻ സ​ർ​ക്കാ​റി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്ന് ഹ​ര​ജി​ക​ൾ ത​ള്ളി ട്രൈ​ബ്യൂ​ന​ൽ വി​ധി​ച്ചു. ട്രൈ​ബ്യൂ​ണ​ൽ ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​ൻ എം.​ആ​ർ. ശ്രീ​ല​ത​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

2026 ജൂ​ൺ നാ​ലി​നാ​ണ്​ പി.​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന്​ ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് അ​സോ. പ്ര​ഫ​സ​റാ​യ ഡോ. ​അ​നി​ത കു​മാ​രി​യെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും, അ​സി. പ്ര​ഫ​സ​റാ​യ ഡോ. ​സി.​എ. സ്മി​ത​യെ കൊ​ല്ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും സ്ഥ​ലം​മാ​റ്റി​യ​ത്. ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രെ ക​ടു​ത്ത മാ​ന​സി​ക പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​ക്കി​യെ​ന്നും രോ​ഗി​ക​ളു​ടെ​യും മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും മു​ന്നി​ൽ വെ​ച്ച് അ​പ​മാ​നി​ച്ചു​വെ​ന്നും തൊ​ഴി​ലി​ട​ത്തി​ൽ ഭ​യ​പ്പെ​ടു​ത്തു​ന്ന അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു പ​രാ​തി.

വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം കൂ​ടാ​തെ ത​ങ്ങ​ളെ സ്ഥ​ലം​മാ​റ്റി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഇ​തൊ​രു നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് ഡോ​ക്ട​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ന​ലി​നെ സ​മീ​പി​ച്ച​ത്. ട്രൈ​ബ്യൂ​ന​ൽ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു. തു​ട​ർ​ന്ന്​ സം​സ്ഥാ​ന സ​ർ​ക്കാ​റും കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും ഈ ​സ്ഥ​ലം​മാ​റ്റ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത ട്രൈ​ബ്യൂ​ന​ലി​നെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഹ​ര​ജി​ക​ൾ ത​ള്ളി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ക എ​ന്ന​ത് വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന കാ​ര്യ​മാ​ണെ​ന്നും സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​യി​ൽ നി​യ​മ​പ​ര​മാ​യ ലം​ഘ​ന​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും വി​ല​യി​രു​ത്തി​യാ​ണ്​ ട്രൈ​ബ്യൂ​ണ​ൽ ഹ​ര​ജി​ക​ൾ ത​ള്ളി​യ​ത്. ഇ​തോ​ടെ സ​ർ​ക്കാ​ർ നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ്​ പ്രാ​ബ​ല്യ​ത്തി​ലാ​യി.

Tags:    
News Summary - Kerala Administrative Tribunal rejects appeal filed by medical college professors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.