മൂന്നു ബൈക്കുകൾ കവർന്ന വിദ്യാർഥി പൊലീസ് പിടിയിൽ

കോഴിക്കോട്: നഗരത്തിൽനിന്ന് മൂന്നു പൾസർ 220 ബൈക്കുകൾ മോഷ്ടിച്ച പേരാമ്പ്ര സ്വദേശിയായ വിദ്യാർഥി പൊലീസ് പിടിയിലായി. കണ്ണൂർ റോഡിലെ സൽക്കാര ഹോട്ടൽ ജോലിക്കാരൻ സാദിദ് ഗവാദ് ഹോട്ടലിന് സമീപവും ചക്കോരത്തുകുളം എസ്.ഐ ബാങ്കിന് മുന്നിൽ അഭിൻരാജും മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപത്തെ സെഞ്ച്വറി കോംപ്ലക്സിനരികിലും നിർത്തിയിട്ട ബൈക്കുകളാണ് കവർന്നത്.

നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഈ മേഖലകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നീല പ്ലാസ്റ്റിക് റെയിൻ കോട്ടും ഹെൽമറ്റും മാസ്കും ധരിച്ചാണ് ബൈക്കുകൾ കവരുന്നതെന്ന് വ്യക്തമായി.

തുടരന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കവർന്ന ബൈക്കുകൾക്കു പുറമെ വടകരയിലെ മുസ്‍ലിം പള്ളിയിൽനിന്ന് മോഷ്ടിച്ച മൊബെൽ ഫോണും വിദ്യാർഥിയിൽനിന്ന് കണ്ടെടുത്തു.

മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ ബൈക്ക് മോഷണങ്ങളിലും വിദ്യാർഥിക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വിദ്യാർഥിയെ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി തുടർനടപടി സ്വീകരിച്ചു.

സബ് ഇൻസ്പെക്ടർ കൈലാസ് നാഥ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ പി.എം. ലെനീഷ്, ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് ഇയാളെ പിടികൂടിയ സംഘത്തിലുള്ളത്.

Tags:    
News Summary - The student who stole three bikes was arrested by the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.