പീടികക്കണ്ടി-ഊഞ്ഞലം കണ്ടിതാഴം ഇടവഴി
നന്മണ്ട: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ പീടികക്കണ്ടി-ഊഞ്ഞലം കണ്ടിതാഴം നടപ്പാത യാഥാർഥ്യമാവാത്തത് കാരണം കാൽനടയാത്ര ദുരിതം. കാലവർഷമായാൽ ഊഞ്ഞലം കണ്ടിതാഴം നിവാസികളും രാമല്ലൂരിലെ കുന്നോത്ത് ചാലിൽ നിവാസികളും ഈ ഇടവഴിയിലെ മലിനജലം ചവിട്ടി വേണം വീടുകളിലെത്താൻ. ഓരോ ഗ്രാമസഭയിലും നടപ്പാത പ്രധാന ആവശ്യമായി അവതരിപ്പിക്കും. എന്നാൽ, ഇന്നുവരെ ഒരു തീരുമാനത്തിലെത്താൻ അധികൃതർക്കായിട്ടില്ല.
പീടികക്കണ്ടി മുതൽ കുന്നോത്ത് ചാലിൽ വരെയുള്ള 25ഓളം കുടുംബങ്ങൾ ആശ്രയിക്കുന്നത് ഈ ഇടവഴിയെയാണ്. കുന്നോത്ത് ചാലിൽ പ്രദേശത്തുള്ളവർക്ക് നന്മണ്ടയിലേക്കും കൂളിപ്പൊയിലിലേക്കും വളരെ എളുപ്പത്തിലെത്താനുള്ള വഴിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.