കൂത്താളിയിൽ അപകടത്തിൽപെട്ട കാറും ലോറിയും
കൂത്താളി രണ്ടേആറിൽ ലോറിയും കാറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്
പേരാമ്പ്ര: കൂത്താളി രണ്ടേ ആറിൽ ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് അപകടം. കുറ്റ്യാടിയിൽനിന്ന് പേരാമ്പ്ര ഭാഗത്തേക്ക് വരുകയായിരുന്ന ഇന്നോവ കാറും കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ മുൻവശം പാടേ തകർന്നു.
കാറിലുണ്ടായിരുന്ന കണ്ണൂർ സ്വദേശികളായ ഷദിൽ (18), ഷാജൻ (21), പയ്യോളി പള്ളിക്കര സ്വദേശികളായ ഷജർ (21), ഫാത്തിമ (20), ഷാദാദ്, കാസർകോട് സ്വദേശി റാത്ത തുടങ്ങിയവരെ പരിക്കുകളോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.