മുല്ലവീട്ടിൽ അബ്ദുറഹ്മാൻ പാർക്ക്

മനോഹാരിതയിൽ മുല്ലവീട്ടിൽ അബ്ദുറഹ്മാൻ പാർക്ക്

ഫറോക്ക്: ബേപ്പൂർ മണ്ഡലത്തിൽ കൊളത്തറ റഹ്മാൻ ബസാറിൽ നവീകരിച്ച്, നാടിനു സമർപ്പിച്ച മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്ക് ടൂറിസം വകുപ്പിന്റെ മറ്റൊരു സംരംഭമാണ്. കുട്ടികൾക്കും വയോജനങ്ങൾക്കും പ്രാധാന്യം നൽകി പൊതു ഇടങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പായിരുന്നു ഈ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.

പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടർന്നാണ് ചെറുവണ്ണൂർ-നല്ലളം പഞ്ചായത്ത് പ്രഥമ പ്രസിഡന്റായിരുന്ന മുല്ലവീട്ടിൽ അബ്ദുറഹ്മാന്റെ പേരിലുള്ള പാർക്ക് നവീകരിച്ചത്. ജീർണാവസ്ഥയിൽ കിടന്നിരുന്ന ഈ പാർക്ക് നവീകരിക്കണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തിയിരുന്നു. 1.45 കോടി ചെലവിട്ടാണ് പാർക്കിന്റെ നവീകരണം പൂർത്തിയാക്കിയത്. ഓപ്പണ്‍ എയര്‍ ആന്‍ഡ് റൂഫിങ് തിയറ്റർ, പ്രവേശന കവാടം, ഇരിപ്പിടങ്ങള്‍, കഫ്റ്റീരിയ, ഇന്റര്‍ലോക്കിങ്, ലാന്‍ഡ്സ്‌കേപ്പിങ്, ലൈബ്രറി ബില്‍ഡിങ് നവീകരണം എന്നിവ ഉള്‍പ്പെടുത്തിയാണ് പാർക്ക് സൗന്ദര്യവത്കരിച്ചത്.

Tags:    
News Summary - Abdurahman Park in Mullaweet is beautiful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.