വ​ട​ക​ര ഗ​വ. ജി​ല്ല ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗം

ജ​ന​റ​ൽ സ​ർ​ജ​റി നി​ല​ച്ചു; വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ വ​ല​യു​ന്നു

വ​ട​ക​ര: വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ൽ സ​ർ​ജ​നി​ല്ല. ജ​ന​റ​ൽ സ​ർ​ജ​റി നി​ല​ച്ച​തി​നാ​ൽ രോ​ഗി​ക​ൾ വ​ല​യു​ന്നു. സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​ർ വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യെ കൈ​യൊ​ഴി​യു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്. ഒ​ടു​വി​ൽ സ​ർ​ജ​നും സ്ഥ​ലം​മാ​റി​പ്പോ​യ​തോ​ടെ രോ​ഗി​ക​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണ്.

ര​ണ്ട് സ​ർ​ജ​ന്മാ​രു​ണ്ടാ​യി​രു​ന്ന ആ​ശു​പ​ത്രി​യി​ലെ ഒ​രു ഡോ​ക്ട​ർ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ബീ​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റി​പ്പോ​യി​രു​ന്നു. രോ​ഗി​ക​ളു​ടെ ബാ​ഹു​ല്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​യാ​ൾ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സം വ​ട​ക​ര​യി​ൽ ചാ​ർ​ജ് ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ട് ഒ​ഴി​വാ​ക്കി. സ്ഥി​ര​മാ​യു​ണ്ടാ​യി​രു​ന്ന സ​ർ​ജ​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ്ഥ​ലം​മാ​റി​യ​ത്. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ ജ​ന​റ​ൽ സ​ർ​ജ​റി നി​ല​ക്കു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​യ ആ​ശു​പ​ത്രി​യി​ൽ ജ​ന​റ​ൽ സ​ർ​ജ​റി നി​ല​ച്ച​തോ​ടെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്. ജി​ല്ല ആ​ശു​പ​ത്രി​യാ​ക്കി ഉ​യ​ർ​ത്തി​യെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രു​മി​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ വ​ട്ടം​ക​റ​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ആ​ശു​പ​ത്രി​യി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സൂ​പ്ര​ണ്ടി​ന്റെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല മ​റ്റ് ഡോ​ക്ട​ർ​മാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നാ​ൽ രോ​ഗി​ക​ളെ പ​രി​ച​രി​ക്ക​ലും ഭ​ര​ണ​നി​ർ​വ​ഹ​ണ​വും ഒ​രേ​സ​മ​യം നി​ർ​വ​ഹി​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. ക്ലീ​നി​ങ് ജീ​വ​ന​ക്കാ​ർ മു​ത​ൽ ന​ഴ്സു​മാ​ർ വ​രെ​യു​ള്ള​വ​രു​ടെ കു​റ​വ് ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്. സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ കാ​ർ​ഡി​യോ​ള​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭി​ക്കു​ന്നി​ല്ല.

Tags:    
News Summary - General surgery suspended; patients flock to North District Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.