കോടഞ്ചേരിയിൽ ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ജീവനക്കാരെയും മർദിച്ചു. രോഗി അമിതമായി മദ്യപിച്ചിരുന്നതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ ഡോ.സുസ്മിതിനാണ് മർദനമേറ്റത്. രോഗി കല്ലെടുത്ത് ഡോക്ടറുടെ തലക്ക് അടിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് എത്തിയ രോഗിക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചിരുന്നു. എന്നാൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പറഞ്ഞ് തിരിച്ചു വരികയായിരുന്നു. ആശുപത്രി ജീവനക്കാർ ഇയാളെ പുറത്താക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

Tags:    
News Summary - The patient who came for treatment beat up the doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.