പുളക്കടവിൽ ജി.എൽ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ശേഖരിച്ച പൊതുയിടങ്ങളിലെ മാലി
വെള്ളിമാട്കുന്ന്: പുളക്കടവ് മേഖലയിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരായ കാമ്പയിന് തുടക്കമായി. ജി.എൽ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പഴയ പാലം പരിസരം, കനാൽറോഡ്, പുളക്കടവ് അങ്ങാടി എന്നിവിടങ്ങളിൽ വലിച്ചെറിയപ്പെട്ട ചാക്കുകണക്കിന് മാലിന്യം ശേഖരിച്ചു. ഇവ നീക്കം ചെയ്യാൻ കോർപറേഷന്‍റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അതിഥി തൊഴിലാളികളുടെ താമസകേന്രങ്ങളുടെ പരിസരം ശുചീകരിച്ചു. പൂനൂർ പുഴയിൽ പുളക്കടവ് പഴയ പാലത്തിന് സമീപം അറവ് മാലിന്യം ഉൾപെടെ പുഴയിലേക്ക് തള്ളിയതായി കണ്ടെത്തി. ഇതിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സേവ് പൂനൂർപുഴ ഫോറം ജനറൽ സെക്രട്ടറി അഡ്വ. കെ. പുഷ്പാംഗദൻ ആവശ്യപ്പെട്ടു. പാലം പരിസരം സി.സി.ടി.വി കാമറയുടെ നിരീക്ഷണത്തിലാക്കണം. പരിസരത്ത് സ്ട്രീറ്റ്ലൈറ്റ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് കോർപറേഷൻ കൗൺസിലർ ഫെനിഷ കെ. സന്തോഷ്, ചേവായൂർ എസ്. ഐ രോഹിത്, കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് പി.എച്ച്. താഹ, സെക്രട്ടറി സി. പ്രതീഷ്കുമാർ, പ്രവാസി സംഘം മേരിക്കുന്ന് ജനറൽ സെക്രട്ടറി ഗണേഷ് ഉള്ളൂർ, ഉറവ് റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് അബ്ദുൽ കബീർ, കടവ് റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് കെ. ഹസീന, കെ.കെ. കുഞ്ഞുമോൻ, വി. വിശ്വൻ, അബ്ദുല്ല പയിങ്ങാളിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.