'താലിബാൻ വാക്കുപാലിക്കുമെന്ന്​ ഉറപ്പി​ല്ല'; ആശങ്ക വർധിക്കു​ന്നുവെന്ന്​ കേരളത്തിലെ അഫ്​ഗാൻ വിദ്യാർഥികൾ

കോഴിക്കോട്​: അങ്ങകലെ ജന്മനാട്ടിലെ കലാപങ്ങളോർത്ത്​ സങ്കടത്തിലും ആശങ്കയിലുമാണ്​ കാലിക്കറ്റ്​ സർവകലാശാലയിലെ വിവിധ കോളജുകളിൽ പഠിക്കുന്ന അഫ്​ഗാൻ സ്വദേശികളായ വിദ്യാർഥികൾ. അഫ്​ഗാൻ ജനതക്ക്​ വേണ്ടി നമുക്കെല്ലാവർക്കും പ്രാർഥിക്കാനെ കഴിയൂയെന്ന്​ ഫാറൂഖ്​ കോളജിലെ കമ്പ്യൂട്ടർ സയൻസ്​ ബിരുദ വിദ്യാർഥിയും കാബൂൾ സ്വദേശിയുമായ മുഹമ്മദ്​ സമി പറയുന്നു. നാട്ടിലെ സ്​ഥിതിഗതികളെക്കുറിച്ച്​ വീട്ടുകാർക്കും പൂർണമായ വ്യക്തതയില്ലെന്ന്​ സമി പറഞ്ഞു.

താലിബാൻ വാക്കുപാലിക്കുമെന്ന്​ ഉറപ്പി​െല്ലന്നാണ്​ രണ്ടാം വർഷ ബി.ബി.എ വിദ്യാർഥിയായ അദ്​നാൻ സാദാത്തി​‍െൻറ അഭിപ്രായം. സാധാരണക്കാരെ ഉപദ്രവിക്കില്ലെന്ന്​ താലിബാൻ വാഗ്​ദാനം ​െചയ്യുന്നുണ്ടെങ്കിലും മുമ്പും അവർ വാക്ക്​തെറ്റിച്ചിട്ടുണ്ടെന്ന്​ അദ്​നാൻ പറഞ്ഞു. വീട്ടുകാരുമായി ​േഫാണിൽ സംസാരിച്ചെന്നും അപകടകരമായ സ്​ഥിതിയാണെന്നും വിദ്യാർഥി പറഞ്ഞു.

ആറ്​ സഹോദരിമാരും അഞ്ച്​ സഹോദരങ്ങളുമടങ്ങുന്നതാണ്​ അദ്​നാ​‍െൻറ കുടുംബം. കാബൂളിലെ കാഴ്​ചകളും വിശേഷങ്ങളും ഫോണിൽ കാണു​േമ്പാൾ ആശങ്ക വർധിക്കു​ന്നു. അദ്​നാ​‍െൻറ ബാപ്പ​ ദൂരെ സ്​ഥലത്ത്​ കുടുങ്ങി കിടക്കുകയാണ്​. ഉമ്മയും സഹോദരികളും സഹോദരന്മാരും മാത്രമാണ്​ വീട്ടിലുള്ളത്​. താലിബാൻ ആധിപത്യത്തോടെ മൂത്ത സഹോദരന് സർക്കാർജോലി​ നഷ്​ടമായി.

സ്​കോളർഷിപ്പിൽ നിന്ന്​ കിട്ടുന്ന തുക അയച്ചുകൊടുത്താണ്​ അകലങ്ങ ളിലിരുന്നു അദ്​നാൻ കുടുംബത്തെ സഹായിക്കുന്നത്​. അതേസമയം, ത​‍െൻറ കുടുംബം സുരക്ഷിതരാണെന്ന വിവരമാണ്​ ​മറ്റൊരു വിദ്യാർഥിയായ മുഹമ്മദ്​ ന്യൂമാൻ ഗഫാരിക്ക്​ നാട്ടിൽനിന്ന്​ ലഭിച്ചത്​.

സർവകലാശാല കാമ്പസിലും ഫാറൂഖ്​ കോളജിലുമടക്കം നിരവധി അഫ്​ഗാൻ വിദ്യാർഥികൾ പഠനത്തിനായി എത്തിയിട്ടുണ്ട്​. ഫാറൂഖ്​ കോളജിൽ മാത്രം 15 പേരുണ്ട്​. എല്ലാവരും കാബൂളിലും പരിസര പ്രദേശങ്ങളിലുമുള്ളവരാണ്​. ഇവർക്ക്​ ആവുംവിധം​ ആശ്വാസമേക​ുന്നുണ്ടെന്ന്​ പ്രിൻസിപ്പൽ ഡോ. ​െക.എം നസീർ പറഞ്ഞു.

കമ്പ്യൂട്ടർ സയൻസ്​, ബി.ബി.എ, ബി.കോം തുടങ്ങിയ കോഴ്​സുകളാണ്​ അഫ്​ഗാൻ വിദ്യാർഥികൾ പഠിക്കുന്നത്​. ലോക്​ഡൗണും കോവിഡ്​ കാലവുമായതിനാൽ പലരും നാട്ടിൽപോയിട്ട്​ മാസങ്ങളായി. രണ്ട്​ പേർ പോയെങ്കിലും തിരിച്ചെത്താനായില്ല. ഈ വർഷവും സർവകലാശാലയിലേക്ക്​ പഠനത്തിനായി നിരവധി വിദ്യാർഥികളുടെ അപേക്ഷകളുണ്ട്​. 

Tags:    
News Summary - ‘Taliban not guaranteed to abide by’; Afghan students in Kerala say anxiety is on the rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.