styleകലാമണ്ഡലം സത്യവ്രതനെ ആദരിച്ചു ചേളന്നൂര്‍: കേരള സംഗീതനാടക അക്കാദമിയുടെ 2021ലെ കേരളനടനത്തിനുള്ള പുരസ്‌കാരം നേടിയ കലാമണ്ഡലം സത്യവ്രതനെ വിവിധ സംഘടനകൾ ആദരിച്ചു. 38 വര്‍ഷമായി നൃത്തരംഗത്ത് സജീവമാണ്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നിവക്കും സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നൃത്താധ്യാപകനായിരുന്ന സത്യവ്രതന്‍ ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഗേള്‍സ് എച്ച്.എസ്.എസില്‍നിന്നാണ് വിരമിക്കുന്നത്. 1988ല്‍ അധ്യാപക കലാസാഹിത്യ സമിതി സംസ്ഥാന പുരസ്‌കാരം, 2006ല്‍ കലാധര്‍പ്പണ കലാരത്ന പുരസ്‌കാരം, 2010ല്‍ ഗുരുശ്രേഷ്ഠ പുരസ്‌കാരം, 2011ല്‍ കേരളനടനം നാട്ട്യചാര്യ പുരസ്‌കാരം, 2018ല്‍ നൃത്തസാധന ദേശീയ പുരസ്‌കാരം, 2019ൽ ഗുരു ഗോപിനാഥ് ട്രസ്റ്റിന്റെ കേരളീയ നൃത്തഗുരു പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ചേളന്നൂര്‍ ശ്രീകലാലയം ഡയറക്ടറാണ്. f/tue/cltphoto/sathyavrathan സത്യവ്രതൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.