style>ജനകീയ കമ്മിറ്റി നിർമിച്ച കനാൽ പാലം ഉദ്ഘാടനം

styleജനകീയ കമ്മിറ്റി നിർമിച്ച കനാൽ പാലം ഉദ്ഘാടനം കക്കോടി: ജനകീയ കമ്മിറ്റി നിർമിച്ച കനാൽ പാലം ഉദ്ഘാടനം ചെയ്തതോടെ ജനങ്ങളുടെ യാത്രാപ്രശ്നത്തിന് പരിഹാരമായി. പ്രദേശവാസികളുടെ കൂട്ടായ്മയിലാണ്​ വർഷങ്ങളായി ഉപയോഗിച്ചിരുന്ന മരപ്പാലത്തിനുപകരം കിഴക്കുംമുറിയിൽ കായക്കൽ താഴത്ത്​ കോൺക്രീറ്റ്​ പാലം പണിതത്​. കുറ്റ്യാടി ഇറിഗേഷൻ വകുപ്പിന്‍റെ അനുമതിയോടെയാണ്​ മൂന്നര ലക്ഷം രൂപ ചെലവഴിച്ച്​​ കെ.ടി. റസാഖ് ചെയർമാനും കെ.ടി. ഷാജി കൺവീനറുമായ കമ്മിറ്റി നിർമാണം പൂർത്തിയാക്കിയത്. ഒരു മാസംകൊണ്ടാണ്​ പണി പൂർത്തീകരിച്ചത്​. പ്രദേശത്തെ വയോധികരായ കെ.ടി. കാർത്തി, കെ.ടി. ഫാത്തിമ എന്നിവർ ചേർന്ന്​ പാലം ഉദ്​ഘാടനം ചെയ്തു. വാർഡ് മെംബർ ഇ.എം. ഗിരീഷ് കുമാർ, വി. അബ്ദുൽ റഹ്മാൻ, വരിക്കോളി മുരളീധരൻ, കമ്മിറ്റി ട്രഷറർ കെ.ടി. ജലീൽ എന്നിവർ സംബന്ധിച്ചു. f/tue/cltphot/ canalജനകീയ കമ്മിറ്റി നിർമിച്ച കനാൽപാലം കെ.ടി. കാർത്തി, കെ.ടി. ഫാത്തിമ എന്നിവർ ചേർന്ന്​ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.