Posted On
date_range Updated On
date_range പരിസ്ഥിതി ദിനം വിദ്യാർഥികൾക്ക് ആഘോഷിക്കാം, കെ.എസ്.ആർ.ടി.സിക്കൊപ്പം
കോഴിക്കോട്: ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് മാത്രമായി പ്രത്യേക യാത്ര പാക്കേജ് ഒരുക്കി കെ.എസ്.ആർ.ടി.സി. ‘പരിസ്ഥിതി സൗഹാർദ യാത്ര’ എന്ന പേരിൽ സംഘടിപ്പിക്കുന്ന യാത്രയിൽ ജാനകിക്കാട്, കരിയാത്തുംപാറ, തോണിക്കടവ് എന്നീ സ്ഥലങ്ങൾ സന്ദർശിക്കാം. ജൂൺ 5 മുതൽ മുതൽ 30 വരെയാണ് ടൂർ പാക്കേജ് കാലാവധി. മഴക്കോട്ടുകൾ സൗജന്യമായി നൽകും. വിദ്യാർഥികൾക്ക് ഒറ്റക്കും കൂട്ടമായും സ്കൂളുകൾ മുഖേനയും യാത്ര ബുക്ക് ചെയ്യാം. വിശദവിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 9846100728, 9961761708, 9544477954.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.