കോഴിക്കോട്: കൂട്ടുകാർക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ പിണങ്ങി ടിപ്പറിന് മുന്നിലേക്ക് ചാടി വിദ്യാർഥി. കോഴിക്കോട് കട്ടാങ്ങലിലെ പെട്രോൾ പമ്പിന് സമീപം ഇന്നലെ വൈകീട്ടാണ് സംഭവം. കോഫീ ഷോപ്പിൽ സംസാരിച്ചുനിൽക്കുകയായിരുന്ന മൂന്ന് വിദ്യാർഥികളിൽ ഒരാളാണ് മറ്റുള്ളവരോട് പിണങ്ങി പെട്ടെന്ന് റോഡിലേക്കിറങ്ങി ടിപ്പറിന് മുന്നിലേക്ക് ചാടിയത്.
ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വിദ്യാർഥി സ്കൂട്ടറിൽ കൂട്ടുകാർക്കൊപ്പം ഇരിക്കുന്നത് വിഡിയോയിൽ കാണാം. പെട്ടെന്ന് സ്കൂട്ടറിൽ നിന്നിറങ്ങിയ കുട്ടി നേരെ റോഡിലേക്ക് നടന്നു നീങ്ങുകയാണ്. പിന്നീട് ടിപ്പർ വരുന്നത് കണ്ടപ്പോൾ അതിനു മുന്നിലേക്ക് ചാടുന്നതും ദൃശ്യങ്ങളിലുണ്ട്. ടിപ്പർ ഡ്രൈവർ സഡൻ ബ്രേക്കിട്ടതുകൊണ്ട് വിദ്യാർഥിയുടെ ജീവൻ നഷ്ടമായില്ല. വിദ്യാർഥിക്ക് പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.