ഫാറൂഖ് കോളജ് എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥികൾ കടൽത്തീര ശുചീകരണം നടത്തുന്നു

കടൽത്തീര ശുചീകരണവുമായി സയൻസ് എക്സ്പോ

കോഴിക്കോട്: സയൻസ് എക്സ്പോയും ഫാറൂഖ് കോളജ് എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥികളും ചേർന്ന് കടൽത്തീര ശുചീകരണം നടത്തി. ചൊവ്വാഴ്ച നടന്ന പരിപാടി ഡോ. അജിത്ത് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ബീച്ചിൽ മേയ് 10 മുതൽ 26 വരെ നടക്കുന്ന അമ്യൂസിയം സൈലം സയൻസ് എക്സ്പോയുടെ ഭാഗമായാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.

'കലയിലൂടെ ശാസ്ത്രപരിജ്ഞാനം വളർത്തുക' എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പരിപാടി നടത്തിയത്. കോഴിക്കോട് കോർപറേഷൻ, ഡി.റ്റി.പി.സി, മാരിടൈ ബോർഡ് എന്നിവരുടെ സഹകരണത്തോടെയാണ് സയൻസ് എക്സ്പോ നടത്തുന്നതെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു

Tags:    
News Summary - Science Expo with Kozhikode Beach Cleanup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.