ഇറാൻ അക്രമണത്തിൽ പ്രതികരിക്കാത്ത പ്രധാനമന്ത്രി രാജ്യത്തെ അപമാനിക്കുന്നു –മുഖ്യമന്ത്രി

കോ​ഴി​ക്കോ​ട്: ഇ​റാ​നെ​തി​രെ അ​തി​ക്രൂ​ര​ത ന​ട​ക്കു​മ്പോ​ഴും പ്ര​തി​ക​രി​ക്കാ​ത്ത പ്ര​ധാ​ന​മ​ന്ത്രി മോ​ദി രാ​ജ്യ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ഴി​ക്കോ​ട് മു​ത​ല​ക്കു​ള​ത്ത് എ​ൽ.​ഡി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച യു​ദ്ധ​വി​രു​ദ്ധ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​റാ​ന്റെ പ​ര​മോ​ന്ന​ത പ​ദ​വി​യി​ലി​രി​ക്കു​ന്ന​യാ​ളെ കു​ടും​ബ​സ​മേ​തം കൊ​ല്ലു​​മ്പോ​ഴും ഇ​സ്രാ​യേ​ലി​ന്റെ നേ​താ​വി​നെ കെ​ട്ടി​പ്പു​ണ​രാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ​മ​യം ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്റെ അ​തി​ഥി​ക​ളാ​യെ​ത്തി മ​ട​ങ്ങി​പോ​വു​ന്ന ഇ​റാ​ൻ നാ​വി​ക സേ​ന​യെ ക​ട​ലി​ൽ​വെ​ച്ച് അ​മേ​രി​ക്ക ആക്ര​മി​ച്ച​പ്പോ​ഴും നാ​വി​ക​ർ കൊ​ല​ചെ​യ്യ​പ്പെ​ട്ട​പ്പോ​ഴും ഒ​ര​ക്ഷ​രം ഉ​രി​യാ​ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​യി​ട്ടി​ല്ല. ന​മ്മു​ടെ അ​തി​ഥി​ക​ളാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു​പോ​കു​ന്ന​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ടാ​ൽ അ​ത് ശ​രി​യാ​യി​ല്ല എ​ന്നെ​ങ്കി​ലും പ​റ​യാ​ൻ ഒ​രു ഭ​ര​ണാ​ധി​കാ​രി ത​യാ​റാ​വ​ണ്ടേ? രാ​ജ്യ​ത്തെ​ത​ന്നെ അ​പ​മ​നി​ക്കു​ന്ന​വി​ധം മോ​ദി സ​ർ​ക്കാ​ർ മാ​റു​മ്പോ​ൾ ഇ​ന്ത്യ​ൻ ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി നെ​ഹ്‌​റു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ സാ​മ്രാ​ജ്യ​ത്വ​വി​രു​ദ്ധ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. ലോ​ക​ത്താ​കെ ഉ​യ​ർ​ന്നു​വ​ന്ന സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളു​ടെ​കൂ​ടെ വ​ലി​യ ശ​ക്തി​യാ​യി ഇ​ന്ത്യ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ കാ​ല​ക്ര​മേ​ണ അ​തു​മാ​റി മാ​റി. ആ ​മാ​റ്റം കോ​ൺ​ഗ്ര​സി​ന്റെ കാ​ല​ത്തു ത​ന്നെ ഉ​ണ്ടാ​യ​താ​ണ്‌. യു.​പി.​എ സ​ർ​ക്കാ​രി​ന്റെ കാ​ല​ത്ത്‌ ആ​ണ​വ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഉ​ട​മ്പ​ടി അ​മേ​രി​ക്ക​യു​ടെ കീ​ഴാ​ള രാ​ഷ്ട്ര​മാ​ക്കി ഇ​ന്ത്യ​യെ മാ​റ്റി. ബി.​ജെ.​പി സ​ർ​ക്കാ​ർ ഇ​സ്രാ​യേ​ലി​നെ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കു​ന്ന നി​ല​യു​ണ്ടാ​യി. ഇ​സ്രാ​യേ​ലി​ലെ സ​യ​ണി​സ്റ്റു​ക​ളും ഇ​വി​ട​ത്തെ ആ​ർ.​എ​സ്.​എ​സും ഇ​ര​ട്ട​പെ​റ്റ സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. 

Tags:    
News Summary - PM insults country by not responding to Iran attack: CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.