അ​ബ്ദു​ൽറ​സാ​ഖ്

ഒമ്പത് വയസ്സുകാരിയെ വീട്ടിനുള്ളിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രതിക്ക് 25 വർഷം കഠിനതടവും പിഴയും

നാദാപുരം: ഒൻപത് വയസ്സുള്ള ബാലികയെ വീട്ടിനുള്ളിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപത്തഞ്ചര വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ദേവൻ കെ. മേനോനാണ് ശിക്ഷ വിധിച്ചത്. വടകര പുതുപ്പണം കോട്ടക്കടവ് കക്കട്ടിൽ സ്വദേശി സജീർ മൻസിൽ അന്ത്രു എന്ന അബ്ദുൾ റസാഖിനെയാണ് (64) കോടതി ശിക്ഷിച്ചത്.

2023 ഒക്ടോബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ ശാസ്ത്രമേളയുടെ അവധിയായതിനാൽ ബന്ധുവിന്റെ വീട്ടിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ, ആളൊഴിഞ്ഞ സമയംനോക്കി പ്രതി സ്നേഹത്തോടെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം വീട്ടിനകത്ത് ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവത്തിനുശേഷം വീട്ടിലെത്തിയ കുട്ടിയുടെ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ട മാതാവ് ഉടൻതന്നെ കുട്ടിയെ വടകര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വടകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.

നാട്ടുകാർ പ്രതിയുടെ വീടിനുനേരെ ആക്രമണം നടത്തുകയും അക്രമത്തിൽ പ്രതിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നാട്ടുകാരായ 18ലധികം പേരെ പ്രതിചേർത്ത് പ്രതിയുടെ ഭാര്യയും കേസ് നൽകിയിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ പ്രതിയെ അന്നേ ദിവസംതന്നെ വടകര എസ്.ഐ ആയിരുന്ന എ.കെ. സജീഷ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 18 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വടകര പൊലീസ് ഇൻസ്പെക്ടറും നിലവിലെ നാദാപുരം ഡി.വൈ.എസ്.പിയുമായ പി.എം. മനോജ്, എ.എസ്.ഐ എം.പി. ഷീന എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. 

Tags:    
News Summary - Nine-year-old girl raped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.