കോഴിക്കോട്: വിവരാവകാശ അപേക്ഷകളില്‍ ലഭ്യമല്ല, ബാധകമല്ല തുടങ്ങിയ മറുപടികള്‍ സ്വീകാര്യമല്ലെന്നും അതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയും കൃത്യവും വ്യക്തവുമായ മറുപടികള്‍ നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരം നല്കാന് വൈകിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്പറേഷന് മുന്‍ ക്ലീന്‍ സിറ്റി മാനേജര്‍ക്കെതിരെയും അസി. ഡ്രഗ് കണ്ട്രോളര് ഓഫിസിലെ മുന്‍ വിവരാവകാശ ഓഫിസര്‍ക്കെതിരെയും നടപടി സ്വീകരിക്കും.
മീഞ്ചന്ത ആര്‍ട്സ് കോളജിലെ പി. ടി.എ വിവരങ്ങളുമായി ബന്ധപ്പെട്ട അപേക്ഷയില്‍, പി.ടി.എ വിവരാവാകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും അപേക്ഷകന് വിവരങ്ങള്‍ നല്‍കണമെന്നും കമീഷന് പ്രിന്‍സിപ്പലിനോട് നിര്‍ദേശിച്ചു. എസ്.എന്‍ കോളജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവരം നല്കാന് ട്രസ്റ്റിനുവേണ്ടി ഹാജരായ പ്രിന്‍സിപ്പലിനോടും നിര്‍ദേശിച്ചു.പ്രിന്‍സിപ്പലിന് നല്കാന് കഴിയാത്ത വിവരങ്ങള്‍ കൈമാറാന്‍ മാനേജ്മെന്റ് സംവിധാനം ഒരുക്കണമെന്നും കമീഷണര്‍ നിർദേശിച്ചു.
താമരശ്ശേരി താലൂക്ക് ഓഫിസ് നല്കിയ എഫ്.എം.ബി രേഖകളില്‍ കൃത്യതയും വ്യക്തതയുമില്ലെന്ന പരാതിയില്‍ ഹരജിക്കാരനായ പത്മനാഭക്കുറുപ്പിന് കൃത്യമായ രേഖകള്‍ നല്കാന് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാറോട് ആവശ്യപ്പെട്ടു. ഫീസ് അടച്ചിട്ടും സമയപരിധിക്കുള്ളില്‍ വിവരം നല്‍കിയില്ലെന്ന് പരാതിപ്പെട്ട അപേക്ഷകന് സൗജന്യമായി വിവരം നല്‍കാനും അടച്ച ഫീസ് തിരികെ നല്‍കാനും കമീഷന് നിര്‍ദേശം നല്കി. ഹിയറിങ്ങില്‍ 13 അപേക്ഷകള്‍ തീര്‍പ്പാക്കി. ഹിയറിങ്ങില്‍ ഹാജരാകാത്തവര്‍ക്ക് സമന്‍സ് അയക്കുമെന്ന് കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.