ലോക വനിതാ ദിനം ആചരിച്ച് റൊട്ടറക്റ്റ് ക്ലബും കേരള പൊലീസ് അസോസിയേഷനും

കോഴിക്കോട്: റൊട്ടറക്റ്റ് ക്ലബ്‌ കാലിക്കറ്റ്‌ ഈസ്റ്റും കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റിയും സംയുക്തമായി ലോക വനിതാ ദിനം ആചരിച്ചു. വനിത പൊലീസ് സ്റ്റേഷനിൽ നടന്ന പരിപാടി ഗൈനക്കോളജിസ്റ്റ് ഡോ. പി.എൻ. അജിത ഉദ്ഘാടനം ചെയ്യുകയും ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു.

കോഴിക്കോട്ടെ വനിത പൊലീസ്‌കാർക്കുള്ള മെൻസ്‌ട്രൽ കപ്പ്‌ റൊട്ടറക്റ്റ് ക്ലബ്‌ പ്രസിഡന്‍റ് ഷെറീൻ താരിഖ്, വനിത പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീസിത സി.എസിന് കൈമാറി. വനിതാ ദിനത്തിൽ ലഭിച്ച സമ്മാനത്തിൽ ഏറ്റവും ഉപകാരപ്രദമാണിതെന്ന് ശ്രീസിത സി.എസ് പറഞ്ഞു.


'ചെറിയ കപ്പും, ഇമ്മിണി ബല്ല്യ മാറ്റോം' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് മെൻസ്‌ട്രൽ കപ്പും ബോധവൽക്കരണവും നടത്തിയത്. സിനിമ നടിയും ദേശീയ പുരസ്കാര ജേതാവുമായ സുരഭി ലക്ഷ്മിയാണ് പദ്ധതിയുടെ അംബാസഡർ.

ചടങ്ങിൽ ക്ലബ്‌ ഭാരവാഹികൾ ആന്‍റണി വർഗീസ്, ജാസ്സിം അറക്കൽ, അൻഷാദ്, സിദ്ധാർഥ്, കൃഷ്ണകുമാർ എന്നിവരും സംബന്ധിച്ചു. പൊലീസ് അസോസിയേഷൻ ഭാരവാഹികളായ ഡിജിഷ സ്വാഗതവും ഷമാന നന്ദിയും പറഞ്ഞു. 

Tags:    
News Summary - Rotaract Club and Kerala Police Association jointly celebrated International Women's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.