സർക്കാർ ആശുപത്രികളിൽ നിയമന നിരോധനം

കോഴിക്കോട്​: മഹാമാരിക്കാലത്തെ ആരോഗ്യസേവനത്തിന്​ നാഷനൽ ഹെൽത്ത്​ മിഷൻ വഴി നിയമനം നടത്തിയവരിൽ അത്യാവ​ശ്യക്കാരല്ലാത്തവരെ പിരിച്ചുവിടണമെന്നും പുതിയ നിയമനങ്ങൾ നടത്തരുതെന്നും ആരോഗ്യവകുപ്പി​‍െൻറ നിർദേശം.

ഡോക്ടർമാർ, നഴ്​സുമാർ, പാരമെഡിക്കൽ ജീവനക്കാർ തുടങ്ങിയവരെ ഇനി നിയമിക്കരു​തെന്നും കോവിഡ്​ ഒന്നാം തരംഗസാഹചര്യത്തിൽ നിയമിച്ചവരിൽ അത്യാവശ്യക്കാരല്ലാത്തവരെ പിരിച്ചുവിടണമെന്നുമാണ്​ ആരോഗ്യകേരളം സ്​റ്റേറ്റ്​ മിഷൻ ഡയറക്​ടർ ഉത്തരവ്​ നൽകിയിരിക്കുന്നത്​. കോവിഡ്​ മൂന്നാം തരംഗവ്യാപന ഭീഷണിക്കിടയിൽ സർക്കാർ ഉത്തരവ്​ വലിയ പ്രതിസന്ധിക്ക്​ കാരണമാവും. സംസ്​ഥാനത്ത്​ 30,000 ആരോഗ്യ​പ്രവർത്തകരെയാണ്​ കോവിഡ്​ പ്രതിരോധപ്രവർത്തനത്തിനായി നിയമിച്ചത്​. കണക്കിലധികം നിയമനം നടന്നു എന്ന്​ ചൂണ്ടിക്കാട്ടി ഇതിൽ നല്ലൊരു​ ശതമാനം പേരെ പിരിച്ചുവിടാനാണ്​ സർക്കാർ നീക്കം. കോവിഡ്​ വ്യാപനം നിലയ്​ക്കാത്ത സാഹചര്യത്തിൽ പൊതുജനാരോഗ്യ​േമഖലയിൽ ഇത്​ കടുത്ത പ്രതിസന്ധി സൃഷ്​ടിക്കും.

ഇത്രയൊക്കെ നിയമനം നടന്നിട്ടും ആരോഗ്യപ്രവർത്തകരുടെ ക്ഷാമം മൂലം മെഡിക്കൽ കോളജ്​ ഉൾ​െപടെ ആശുപത്രികളിൽ പ്രതിസന്ധി രൂക്ഷമാണ്​. കോഴിക്കോട്​ ജില്ലയിൽമാത്രം 1700 ഓളം നിയമനങ്ങളാണ്​ ഈയിനത്തിൽ നടന്നത്​. എന്നിട്ടും പരാതി വ്യാപകമാണ്​​.കോവിഡ്​ ബ്രിഗേഡ്​ പദ്ധതിപ്രകാരം സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ നിയമനം നടന്നത്​ തൃശൂർ ജില്ലയിലാണ്​. ദേശീയ ആരോഗ്യപദ്ധതി (എൻ.എച്ച്​.എം) കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങൾക്ക്​ ലോകബാങ്ക്​ അനുവദിച്ച ഫണ്ട്​ തീർന്നതാണ്​ നിയമനനിരോധത്തിനും പിരിച്ചുവിടലിനും കാരണമായി പറയുന്നത്​. അതേ സമയം താൽകാലികക്കാരെ നിയമിക്കുന്നതിനനുസരിച്ച് അവരെ ഉത്തരവാദിത്തമേൽപിച്ച്​ ​ സ്​ഥിരനിയമനത്തിലുള്ളവർ ഇഷ്​ടം പോലെ ലീവെടുത്തുപോവുകയാണെന്നും വിമർശനമു​ണ്ട്​.


Tags:    
News Summary - Prohibition of recruitment in government hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.