കോഴിക്കോട്: പ്രീ-എംറ്റീവ് രോഗമായ പ്രൈമറി ഹൈപ്പർഓക്സല്യൂറിയാ ബാധിച്ച ഒമ്പതു വയസ്സുകാരനായ കാസർകോട് സ്വദേശി ദേവരാഗിന് കേരളത്തിലെ ആദ്യത്തെ പ്രീ-എംറ്റീവ് പീഡിയാട്രിക് കരൾ മാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തി മേയ്‌ത്ര ഹോസ്പിറ്റൽ.
വൃക്കകളിൽ കല്ല് രൂപപ്പെടാൻ ഇടയാക്കുകയും പിന്നീട് വൃക്കനാശം വരുത്തുകയും ചെയ്യുന്നതാണ് ഈ രോഗം. എന്നാൽ, തുടക്കത്തിൽതന്നെ രോഗം തിരിച്ചറിഞ്ഞത്, കിഡ്നി സംരക്ഷിക്കാനും ഭാവിയിലെ ഇരട്ട (കരൾ, കിഡ്‌നി) അവയവ മാറ്റ ശസ്ത്രക്രിയ ഒഴിവാക്കാനും വഴിയൊരുക്കി. തന്റെ അച്ഛൻ ദാനം ചെയ്ത കരൾ ആണ് ദേവരാഗിന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള കൈത്താങ്ങായത്.
സങ്കീർണമായ ശസ്ത്രക്രിയയും, അതിനു മുമ്പും ശേഷവും നടത്തിയ പ്രത്യേക ഡയാലിസിസും, ഐ.സി.യുവിലെ സൂക്ഷ്മ പരിചരണവുമൊക്കെയായി ആ കുടുംബത്തിന്റെ സന്തോഷവും ആ കുരുന്നിന്റെ ഭാവിയും ഭദ്രമാക്കിയ ഈ വലിയ നേട്ടത്തിനു പിന്നിൽ മേയ്‌ത്രയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.