സംസ്ഥാന പാതയിൽ പൊലീസ് ബാരക്സിന് സമീപം തകർന്ന റോഡ്
നാദാപുരം: ജല അതോറിറ്റി വെട്ടിയ കുഴിയിൽ ചാടി യാത്രക്കാർ ദുരിതത്തിൽ. നാദാപുരം പൊലീസ് ബാരക്സിന് സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ പരിഹരിക്കാനെടുത്ത കുഴികളാണ് മഴ കനത്തതോടെ വലിയ കുഴികളായി മാറിയിരിക്കുന്നത്. കുഴികളിൽ ചാടാതെ വാഹനങ്ങൾ കടന്നുപോകണമെങ്കിൽ സാഹസികയാത്ര നടത്തണം. തലനാരിഴക്കാണ് വാഹനങ്ങൾ ഇവിടെ അപകടങ്ങളിൽ നിന്നൊഴിവാകുന്നത്.
വേനലിൽ വെള്ളം തുറന്നുവിട്ടപ്പോൾ തൊട്ടടുത്ത സ്ഥലങ്ങളിലായി രണ്ടിടത്താണ് പൈപ്പ് പൊട്ടി റോഡ് തകരുകയും വൻകുഴി രൂപപ്പെടുകയും ചെയ്തത്. ഇവിടെ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും താൽക്കാലിക കുഴിയടക്കൽ നടത്തി അധികൃതർ മുഖം മിനുക്കുകയായിരുന്നു.
എന്നാൽ, ആദ്യ മഴയിൽതന്നെ ഇവ പൊളിഞ്ഞ് റോഡുനീളെ നീണ്ട കുഴികളായി മാറി. ഇടതടവില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്ന സംസ്ഥാന പാതയിലെ ടാറിങ് മുഴുവൻ ഇളകിമാറിയിരിക്കുകയാണ്. ഭാരം കയറ്റിവരുന്ന വലിയ ലോറികൾ കുഴിയിൽനിന്ന് കരകയറുന്നത് ഭാഗ്യംകൊണ്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.