പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കണം -കോഴിക്കോട്​ കലക്ടർ

കോഴിക്കോട്​: ദേശീയ പണിമുടക്ക് അവശ്യ സർവിസായ ആംബുലൻസുകളെയും മറ്റ് അത്യാവശ്യ സർവിസ് നടത്തുന്ന വാഹനങ്ങളെയും ബാധിക്കാതിരിക്കാൻ ജില്ലയിലെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ജില്ല കലക്ടർ ഡോ. എൻ. തേജ്​ ലോഹിത്​ റെഡ്ഡി ആവശ്യപ്പെട്ടു. പണിമുടക്കിനെ തുടർന്ന് ആംബുലൻസ് ഉൾപ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങൾക്കും മറ്റ് അത്യാവശ്യ സർവിസ് നടത്തുന്ന വാഹനങ്ങൾക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമുണ്ട്.

മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലൻസുകൾക്കും ഇതര അവശ്യ സർവിസ് വാഹനങ്ങൾക്കും ഇന്ധനം നൽകാൻ പെട്രോൾ പമ്പുടമകൾ സഹകരിക്കണം. തുറന്നു പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനമൊരുക്കാൻ പൊലീസിന് നിർദേശം നൽകിയതായും ജില്ല കലക്ടർ അറിയിച്ചു.

Tags:    
News Summary - Petrol pumps should be kept open - Kozhikode Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.