Posted On
date_range Updated On
date_range റെയിൽ പാളത്തിൽ കല്ലുകൾ വെച്ചവർ പിടിയിൽ
കോഴിക്കോട്: റെയിൽപാളത്തിൽ കല്ലുകൾ നിരത്തിയ സ്കൂൾ വിദ്യാർഥികൾ പിടിയിലായി. പണിക്കർ റോഡിന് സമീപമാണ് പാളത്തിൽ കല്ലുകൾ നിരത്തിയത്.
തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. മൂന്നുപേരെയും ഗേറ്റ്മാന്മാർ പിടികൂടി റെയിൽവേ സംരക്ഷണ സേനക്ക് ൈകമാറുകയായിരുന്നു.
രക്ഷിതാക്കളെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയശേഷം കുട്ടികളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി വിട്ടയക്കുകയായിരുന്നു. എൻജിൻ ട്രയൽ റൺ നടത്തുന്നതിനിടെയാണ് ഇവർ പാളത്തിൽ കല്ലുകൾ വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.