ആ ​കോ​ടി​ക​ൾ പാ​ഴാ​കി​ല്ല; ജെ​ൻ​ഡ​ർ പാ​ർ​ക്ക് പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ വ​ഴി​തു​റ​ക്കു​ന്നു

 കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ നി​ർ​ജീ​വ​മാ​യി കി​ട​ക്കു​ന്ന ജെ​ൻ​ഡ​ർ പാ​ർ​ക്ക് പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ വ​ഴി​തു​റ​ക്കു​ന്നു. ഫ​ണ്ടി​​ന്റെ കു​റ​വും സ്ഥി​രം ജീ​വ​ന​ക്കാ​രും മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ഉ​ന്ന​ത​ത​ല​ത്തി​ൽ ആ​ളി​ല്ലാ​ത്ത​തു​മാ​ണ് സ്വ​പ്ന പ​ദ്ധ​തി​യാ​യ കെ​ട്ടി​ട​ത്തെ ആ​ള​ന​ക്ക​മി​ല്ലാ​ത്ത​താ​ക്കി മാ​റ്റി​യ​ത്. മു​മ്പ് ജെ​ൻ​ഡ​ർ പാ​ർ​ക്കി​ന് മു​ഴു​വ​ൻ സ​മ​യ ഡ​യ​റ​ക്ട​ർ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഇ​തി​ന്റെ ചു​മ​ത​ല തി​രു​വ​ന​ന്ത​പു​ര​ത്തെ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യ​തോ​ടെ കൃ​ത്യ​മാ​യ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ആ​ളി​ല്ലാ​താ​യി. തു​ട​ക്ക​ത്തി​ൽ വ​ലി​യ രീ​തി​യി​ൽ വി​ഭാ​വ​നം ചെ​യ്ത അ​ന്താ​രാ​ഷ്ട്ര വ​നി​ത ട്രേ​ഡ് സെ​ന്റ​ർ, വി​പു​ല​മാ​യ ഗ​വേ​ഷ​ണ കേ​ന്ദ്രം, ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ (യു.​എ​ൻ വി​മ​ൻ) സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യൊ​ന്നും ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​യ​തു​മി​ല്ല. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ലോ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കേ​ണ്ടി​യി​രു​ന്ന കെ​ട്ടി​ടം പാ​ഴാ​യി​പ്പോ​കു​ന്ന​തി​ന്റെ ആ​ശ​ങ്ക പ​ങ്കു​വെ​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ ജെ​ൻ​ഡ​ർ പാ​ർ​ക്കി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യാ​ണ് മു​ൻ മ​ന്ത്രി എം.​കെ. മു​നീ​റും അ​ഡ്വ. കെ. ​ജ​യ​ന്ത് എം.​എ​ൽ.​എ​യും അ​ന്വേ​ഷി​യു​ടെ കെ. ​അ​ജി​ത​യും.

കാ​ഴ്ച​പ്പാ​ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ക്ക് പാ​ർ​ക്കി​ന്റെ ചു​മ​ത​ല ന​ൽ​ക​ണം -കെ. ​അ​ജി​ത

യ​ഥാ​ർ​ഥ​ത്തി​ൽ മു​ൻ ധ​ന​കാ​ര്യ​മ​ന്ത്രി തോ​മ​സ് ഐ​സ​കി​ന്റെ ആ​ശ​യ​മാ​യി​രു​ന്നു സ്ത്രീ​ക​ൾ​ക്ക് ഒ​ന്നി​ച്ചി​രി​ക്കാ​നു​ള്ള ഒ​രി​ടം എ​ന്ന​ത്. തു​ട​ർ​ന്നു​വ​ന്ന യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ത് ഏ​റ്റെ​ടു​ത്തു​വെ​ങ്കി​ലും ശി​ലാ​സ്ഥാ​പ​ന​ത്തി​ൽ ക​വി​ഞ്ഞ് മ​റ്റൊ​രു പു​രോ​ഗ​തി​യും ഉ​ണ്ടാ​യി​ല്ല. എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ 10 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽ ജെ​ൻ​ഡ​ർ പാ​ർ​ക്കി​ന് വേ​ണ്ട​രീ​തി​യി​ൽ പ​രി​ഗ​ണ​ന ല​ഭി​ക്കു​ക​യും ചെ​യ്തി​ല്ല. വ​ർ​ക്​​ഷോ​പ്പു​ക​ൾ അ​ട​ക്കം ഇ​വി​ടെ പ​രി​പാ​ടി​ക​ൾ ന​ട​ന്നി​ട്ടു​ണ്ട് എ​ന്ന​ത് മ​റ​ക്കു​ന്നി​ല്ല. സ്ത്രീ ​സം​ഘ​ട​ന​ക​ളും ഇ​വി​ടേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, എ​ണ്ണം വ​ള​രെ കു​റ​വാ​ണ്. കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള സ്ത്രീ ​സം​ഘ​ട​ന​ക​ൾ അ​തി​ന്റെ ദൈ​നം​ദി​ന ന​ട​ത്തി​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​യാ​ൽ മാ​ത്ര​മേ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ നി​ന്ന് പാ​ർ​ക്കി​ന് മോ​ച​നം ല​ഭി​ക്കു​ക​യു​ള്ളൂ. വ​ലി​യ വാ​ട​ക​യാ​ണ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ന് ഈ​ടാ​ക്കു​ന്ന​ത്. കോ​ടി​ക​ൾ മു​ത​ൽ​മു​ട​ക്കു​ള്ള സ്ഥ​ല​ത്ത് ചി​ല​പ്പോ​ൾ വ​ലി​യ വാ​ട​ക ഈ​ടാ​ക്കേ​ണ്ടി വ​രും എ​ന്ന​ത് അം​ഗീ​ക​രി​ക്കാം. എ​ന്നാ​ൽ, സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ ​വാ​ട​ക താ​ങ്ങാ​ൻ പ​റ്റി​ല്ല. സ്ത്രീ​ക​ൾ​ക്ക് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ബ്സി​ഡി ന​ൽ​ക​ണം. ചി​ല​പ്പോ​ൾ സൗ​ജ​ന്യ​മാ​യി സെ​ന്റ​ർ കൊ​ടു​ക്കേ​ണ്ടി വ​രും. അ​തൊ​ക്കെ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ഒ​രാ​ളു​ണ്ടാ​ക​ണം.

ജെ​ൻ​ഡ​ർ പാ​ർ​ക്കി​ന് തു​ട​ക്ക​ത്തി​ൽ ഒ​രു സി.​ഇ.​ഒ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട​ത് ഇ​ല്ലാ​താ​യി. വ​നി​ത ശി​ശു​ക്ഷേ​മ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്കാ​ണ് ഇ​പ്പോ​ൾ ചു​മ​ത​ല. തി​രു​വ​ന​ന്ത​പു​ര​ത്തി​രു​ന്ന് ആ ​ഡ​യ​റ​ക്ട​ർ​ക്ക് പാ​ർ​ക്കി​ന്റെ ദൈ​നം​ദി​ന ന​ട​ത്തി​പ്പി​ൽ ഇ​ട​പെ​ടാ​ൻ പ​റ്റി​ല്ല. അ​തി​നാ​ൽ ഐ.​എ.​എ​സ് ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​യെ പാ​ർ​ക്കി​ന്റെ ചു​മ​ത​ല​ക​ൾ ഏ​ൽ​പി​ക്ക​ണം. അ​വ​ർ​ക്ക് മ​റ്റ് ചു​മ​ത​ല​ക​ൾ ന​ൽ​കാ​നും പാ​ടി​ല്ല. അ​രു​ന്ധ​തി റോ​യി, കെ.​ആ​ർ. മീ​ര, വ​നി​ത സം​രം​ഭ​ക​ർ എ​ന്നി​വ​രെ​യെ​ല്ലാം ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​ര​ണം.

കേ​ര​ള​ത്തി​ലെ സ്ത്രീ ​സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പാ​ർ​ക്കി​ന് ഉ​​പ​ദേ​ശ​ക ക​മ്മി​റ്റി​യു​ണ്ടാ​ക്ക​ണം. ഓ​രോ മാ​സ​വും ഈ ​ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് പു​രോ​ഗ​തി വി​ല​യി​രു​ത്ത​ണം. അ​ങ്ങ​നെ വ​രു​മ്പോ​ൾ മാ​ത്ര​മേ പാ​ർ​ക്കി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ ആ​ളു​ക​ൾ മു​ന്നോ​ട്ടു​വ​രി​ക​യു​ള്ളൂ. ഇ​വി​ടെ എ​ന്തൊ​ക്കെ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ചു​മ​ത​ല​യു​ള്ള മ​​ന്ത്രി​ക്കും ധാ​ര​ണ വേ​ണം. ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യാ​ൽ പാ​ർ​ക്കി​ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ്ര​ശ​സ്തി ല​ഭി​ക്കും. ഈ ​പാ​ർ​ക്ക് ഇ​ല്ലാ​താ​യി​പ്പോ​കാ​ൻ പാ​ടി​ല്ല.

പാ​ർ​ക്ക് പാ​ഴാ​യി​പ്പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല -അ​ഡ്വ. കെ. ​ജ​യ​ന്ത് എം.​എ​ൽ.​എ

പാ​ർ​ക്ക് ജീ​വ​ൻ വെ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യെ ക​ണ്ട് കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​വ​ർ പ​ഠി​ച്ചു​വ​രു​ന്ന​തേ​യു​ള്ളൂ. പാ​ർ​ക്കി​നെ ന​വീ​ന രീ​തി​യി​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള സി.​ഇ.​ഒ പോ​ലെ ഒ​രാ​ളെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണം. ഇ​പ്പോ​ൾ പാ​ർ​ക്കി​ൽ മു​ഴു​വ​ൻ സ​മ​യ ഡ​യ​റ​ക്ട​ർ ഇ​ല്ല. വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് കാ​ര്യ​ങ്ങ​ൾ ഏ​ൽ​പി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ന്റെ ക​ണ്ണാ​യ സ്ഥ​ല​ത്ത് നി​ർ​മി​ച്ച പാ​ർ​ക്ക് ഇ​പ്പോ​ൾ പ​രി​പാ​ടി​ക​ളൊ​ന്നും ന​ട​ക്കാ​തെ നി​ർ​ജീ​വ​മാ​യി കി​ട​ക്കു​ക​യാ​ണ്. സ​ർ​ക്കാ​റി​ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല പ​ദ്ധ​തി​ക​ളും എം.​എ​ൽ.​എ എ​ന്ന നി​ല​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ന്റെ ക​ണ്ണാ​യ ഇ​ട​ത്തു​ള്ള ആ ​സ്ഥ​ലം പാ​ഴാ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളു​ടെ പ​രി​ശീ​ല​നം ഉ​ൾ​​പ​ടെ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ അ​വി​ടെ ചെ​യ്യാ​ൻ ക​ഴി​യും. വ​നി​ത ശാ​ക്തീ​ക​ര​ണ​ത്തി​ന്റെ കേ​ന്ദ്ര​മാ​യി ജെ​ൻ​ഡ​ർ പാ​ർ​ക്കി​നെ മാ​റ്റ​ണം. ഏ​റ്റ​വും മി​ടു​ക്കി​യാ​യ ഒ​രു സി.​ഇ.​ഒ​യെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന നി​ർ​ദേ​ശ​വും മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്.

ജെ​ൻ​ഡ​ർ പാ​ർ​ക്കി​നെ മാ​റ്റി​യെ​ടു​ക്ക​ണം -​എം.​കെ. മു​നീ​ർ

യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ സ്വ​പ്ന പ​ദ്ധ​തി​യാ​യി​രു​ന്നു ജെ​ൻ​ഡ​ർ പാ​ർ​ക്ക്. ഇ​ന്ന​ത്തെ രീ​തി​യി​ലു​ള്ള ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റാ​യി​രു​ന്നി​ല്ല തു​ട​ക്ക​ത്തി​ൽ വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. സ്ത്രീ​ക​ൾ​ക്ക് ഡ്രാ​മ ഫെ​സ്റ്റ് ഒ​ക്കെ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള തി​യ​റ്റ​ർ പോ​ലെ ഒ​ന്നാ​യി​രു​ന്നു ആ​ലോ​ചി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട​ത് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. അ​ന്ന് വി​ഭാ​വ​നം ചെ​യ്ത​പോ​ലെ ജെ​ൻ​ഡ​ർ പാ​ർ​ക്കി​നെ മാ​റ്റി​യെ​ടു​ക്ക​ണ​മെ​ന്ന് വ​നി​ത ശി​ശു ക്ഷേ​മ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. അ​തെ​കു​റി​ച്ച് മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ജെ​ൻ​ഡ​ർ പാ​ർ​ക്കി​ന്റെ അ​ന്ന​ത്തെ സി.​ഇ.​ഒ സു​നീ​ഷ് ഇ​പ്പോ​ൾ വ​നി​ത വി​ക​സ​ന വ​കു​പ്പി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. ജെ​ൻ​ഡ​ർ പാ​ർ​ക്ക് പൂ​ർ​ണ അ​ർ​ഥ​ത്തി​ൽ സ​ജീ​വ​മാ​കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പി​ന്തു​ണ വേ​ണം. സാ​മൂ​ഹി​ക ക്ഷേ​മ​വും വ​നി​ത വി​ക​സ​ന​വും ര​ണ്ട് വ​കു​പ്പു​ക​ളാ​ണി​പ്പോ​ൾ. ര​ണ്ടു മ​ന്ത്രി​മാ​രു​ടെ​യും ഏ​കോ​പ​നം വേ​ണം. ഏ​ഷ്യ​യി​ൽ ത​ന്നെ ആ​ദ്യ​മാ​യി​രു​ന്നു ഇ​ങ്ങ​നെ​യൊ​രു പാ​ർ​ക്ക്.

പി​ന്നീ​ട് വ​ന്ന സ​ർ​ക്കാ​ർ ജെ​ൻ​ഡ​ർ പാ​ർ​ക്കി​ന്റെ അ​ർ​ഥം എ​ന്താ​ണെ​ന്നു​പോ​ലും അ​റി​യാ​തെ​യാ​ണ് പെ​രു​മാ​റി​യ​ത്. ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ ചെ​യ്യാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. ഗേ​ൾ​സ് ഹോ​മി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹം സൗ​ജ​ന്യ​മാ​യി ഇ​വി​ടെ വെ​ച്ച് ന​ട​ത്താ​ൻ പ​റ്റു​മാ​യി​രു​ന്നു. പ്രാ​യ​മാ​യ ആ​ളു​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ട​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​ക്കെ ഒ​രു​ക്കാ​മാ​യി​രു​ന്നു. ഒ​ന്നും ന​ട​ന്നി​ല്ല.

Tags:    
News Summary - Paving the way for the revival of Gender Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.