സ്വർണ്ണവുമായി നാട്ടിലേക്ക് മുങ്ങിയ പ്രതിയെ ബംഗാളിലെത്തി പിടികൂടി കേരള പൊലീസ്

 ഫ​റോ​ക്ക്: കൊ​ള​ത്ത​റ​യി​ലെ സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണ ശാ​ല​യി​ൽ നി​ന്ന് സ്വ​ർ​ണ​വു​മാ​യി മു​ങ്ങി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ന​ല്ല​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വെ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ദേ​ശി ഹ​ബീ​ബ് അ​ലി (35)യെ ​ഹൗ​റ ജി​ല്ല​യി​ലെ ക​ജൂ​ട്ടി​യി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ൽ വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. കൊ​ള​ത്ത​റ ഇ​ഷാ​ര്‍ത്ത് ഗോ​ള്‍ഡ് സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണ ശാ​ല​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു പ്ര​തി. ആ​ഭ​ര​ണ നി​ർ​മാ​ണ​ത്തി​നാ​യി ഏ​ൽ​പി​ച്ച സ്വ​ർ​ണ​ത്തി​ൽ നി​ന്ന് 215 ഗ്രാം ​മോ​ഷ്ടി​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് നാ​ട് വി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​നേ​ജി​ങ് പാ​ർ​ട്ട്ണ​ർ ഖാ​സി മൈ​ദു​ല്‍ ഇ​സ് ലാം ​ന​ല്ല​ളം പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ബം​ഗാ​ളി​ലു​ള്ള വീ​ട്ടി​ല്‍വെ​ച്ച് പി​ടി​കൂ​ടു​ന്ന​ത്. ന​ല്ല​ളം എ​സ്.​ഐ വി.​ആ​ർ. അ​രു​ണ്‍, എ.​എ​സ്.​ഐ സ​തീ​ഷ് കു​മാ​ര്‍, സി.​പി.​ഒ ഷ​ഫീ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Kerala Police arrest suspect who smuggled gold back in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.