മാ​വൂ​ർ​റോ​ഡ് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ രാ​ത്രി ബ​സ് കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ തി​ര​ക്ക്

തിരക്കിനിടയിൽ മാനം കറുത്തു; നഗരം വീർപ്പുമുട്ടി

കോഴിക്കോട്: ഓണാവധിക്ക് തൊട്ടുമുമ്പുള്ള ദിവസം നഗരത്തിൽ രാവിലെ കനത്ത തിരക്ക്. വൈകീട്ട് തുടങ്ങിയ മഴ ആവേശം തണുപ്പിച്ചു.

തിരക്കിലും വെള്ളക്കെട്ടിലും, നഗരത്തിലെത്തിയവർ ബുദ്ധിമുട്ടി. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവായ ശേഷമുള്ള ആദ്യ ഓണത്തിന് രാവിലെ മുതൽ നഗരം ഉത്സവത്തിമിർപ്പിലായിരുന്നു. രാവിലെ മാനം തെളിഞ്ഞത് കച്ചവടക്കാർക്കും ഓണക്കോടിയും ഓണവിഭവങ്ങളും വാങ്ങാൻ കുടുംബമായി എത്തിയവർക്കും ആശ്വാസമായി.

മിഠായിതെരുവും പാളയവും മൊയ്തീൻ പള്ളി റോഡും കോർട്ട് റോഡും എം.എം അലി റോഡും പി.എം. താജ് റോഡും വൈക്കം മുഹമ്മദ് ബഷീർ റോഡുമെല്ലാം ജനങ്ങളാൽ നിറഞ്ഞു. പാളയത്തും മൊയ്തീൻ പള്ളി റോഡിലും മാനഞ്ചിറയിലുമൊക്കെ തിരക്കായി.

പാളയത്ത് പച്ചക്കറിക്കച്ചവടവും പൊടിപൊടിച്ചു. പൂക്കൾക്കായുള്ള മൊത്തവിപണന കേന്ദ്രങ്ങളിലും തിരക്കുണ്ടായിരുന്നു. പാളയത്ത് താൽക്കാലിക പൂക്കടകൾക്ക് മുന്നിലും ഏറെ പേരെത്തി. മാനാഞ്ചിറ സ്ക്വയറിർ പരിസരങ്ങളിലും ഓണത്തിനായി പ്രത്യേകം നടപ്പാതകളിൽ ഒരുങ്ങിയ കച്ചവടക്കാർക്ക് മുന്നിലും നല്ല തിരക്കായിരുന്നു.

എങ്കിലും വൈകീട്ട് തുടങ്ങിയ നിലക്കാത്ത മഴ കച്ചവടത്തിന് തിരിച്ചടിയായി. മഴ പ്രതീക്ഷിച്ച് പന്തലൊരുക്കിയവർക്ക് വസ്ത്രങ്ങൾ നനയാതെ കാക്കാനായി. അല്ലാത്തവർ വസ്ത്രങ്ങൾ വാരിയെടുത്ത് ഓടേണ്ടിവന്നു.

നഗരത്തിൽ വിവിധയിടങ്ങളിൽ ആരംഭിച്ച ചന്തകൾക്കും വിൽപന കേന്ദ്രങ്ങൾക്കും മുന്നിൽ ജനമൊഴുകി. മാനാഞ്ചിറ സ്ക്വയറിലും കടപ്പുറത്തും രാവിലെ മുതൽ തിരക്കായിരുന്നു. മഴ കനത്തതോടെ, മാനാഞ്ചിറ സ്ക്വയറിലും കടപ്പുറത്തും ചെലവഴിക്കാൻ അയൽ ജില്ലകളിൽനിന്നും മറ്റുമെത്തിയവർ ഏറെ ബുദ്ധിമുട്ടി. എല്ലാ ആഘോഷ വേളകളിലും നഗരത്തിൽ സ്ഥിരമായി മാറിയ ഗതാഗതക്കുരുക്കിൽ ജനം മണിക്കൂറുകൾ കുടുങ്ങി. മാവൂർ റോഡിൽ വെള്ളം കയറിയതും പ്രശ്നമായി. കല്ലായി റോഡ്, മാവൂർറോഡ്, എരഞ്ഞിപ്പാലം, മലാപ്പറമ്പ്, കാരപ്പറമ്പ്, നടക്കാവ് ജങ്ഷനുകളിലെല്ലാം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ഗതാഗതക്കുരുക്കിൽ യാത്രക്കാർ പെരുവഴിയിൽ

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പൊന്നാനി ഭാഗത്തേക്ക് ചൊവ്വാഴ്ച വൈകീട്ട് യാത്രക്കാർ കാത്തിരുന്നത് മൂന്നര മണിക്കൂറിലേറെ

കോ​ഴി​ക്കോ​ട്: ഓ​ണ​ത്തി​ര​ക്കി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യി. ബ​സു​ക​ൾ യ​ഥാ​സ​മ​യം സ​ർ​വി​സ് ന​ട​ത്താ​ത്ത​തി​നാ​ൽ ദീ​ർ​ഘ​ദൂ​ര​യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ഴി​യി​ൽ കു​ടു​ങ്ങി. വൈ​കീ​ട്ട് മ​ഴ പെ​യ്ത​തോ​ടെ ദു​രി​തം ഏ​റെ​യാ​യി. റോ​ഡി​ൽ കു​ടു​ങ്ങി​യ ബ​സു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ ​വൈ​കി​യാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ പൊ​ന്നാ​നി ഭാ​ഗ​ത്തേ​ക്ക് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് യാ​ത്ര​ക്കാ​ർ കാ​ത്തി​രു​ന്ന​ത് മൂ​ന്ന​ര​മ​ണി​ക്കൂ​റി​ലേ​റെ​യാ​ണ്. പ​ക​രം ബ​സ് സ​ർ​വി​സ് വേ​ണ​മെ​ന്ന് യാ​​ത്ര​ക്കാ​ർ ആ​വ​ശ്യ​​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. യൂ​നി​വേ​ഴ്സി​റ്റി ഭാ​ഗ​ത്ത് വ​ലി​യ​തോ​തി​ലു​ള്ള ഗ​താ​ഗ​ത​ത​ട​സ്സം ഉ​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ലോ​ക്ക​ൽ സ​ർ​വി​സു​ക​ളെ​യും ബാ​ധി​ച്ചു. ഓ​രോ സി​ഗ്ന​ലി​ലും അ​നി​ശ്ചി​ത​മാ​യ കാ​ത്തി​രി​പ്പാ​യി​രു​ന്നു. ഓ​ണ​ത്തി​ര​ക്കാ​യ​തോ​ടെ ന​ഗ​ര​വും പ്രാ​ന്ത​​പ്ര​ദേ​ശ​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കി​ല​മ​രു​ക​യാ​ണ്. എ​ല്ലാ ഇ​ട​റോ​ഡു​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ കു​രു​ങ്ങി. വേ​ഗം ര​ക്ഷ​പ്പെ​ടാ​ൻ ഇ​ട​റോ​ഡു​ക​ളെ ആ​ശ്ര​യി​ച്ച​തോ​ടെ കു​രു​ക്ക് മു​റു​കി​യ അ​വ​സ്ഥ​യാ​യി. വീ​തി​യി​ല്ലാ​ത്ത റോ​ഡു​ക​ളി​ലെ കു​രു​ക്ക​ഴി​യാ​ൻ മ​ണി​ക്കു​റൂ​ക​ൾ എ​ടു​ത്തു.

ന​ഗ​ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് പാ​ർ​ക്കി​ങ് സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​ൻ സ്ഥ​ല​മി​ല്ലാ​തെ ജ​നം വ​ല​യു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു എ​ങ്ങും. പൊ​തു​ഗ​താ​ഗ​തം സ്തം​ഭി​ച്ച​തോ​ടെ സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത​വ​ർ രാ​ത്രി വൈ​കി​യാ​ണ് വീ​ടു​ക​ളി​ലെ​ത്തി​യ​ത്. ഓ​ണം പ്ര​മാ​ണി​ച്ച് കൂ​ടു​ത​ൽ അ​ധി​ക​സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് കാ​ര​ണം ഫ​ല​വ​ത്താ​വാ​കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - passengers in trouble kozhikkode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.