ശാരുതി, ശാരുതി റേഷൻ കടയിൽ 

ശാരുതിയുടെ മുന്നിൽ അസാധ്യമായതൊന്നുമില്ല

യുവാക്കൾ മാത്രം അപേക്ഷിക്കുക എന്ന തലക്കെട്ട് ശാരുതിയുടെ മുന്നിൽ പെട്ടാൽ അധികൃതർ കുഴങ്ങും, കാരണം യുവാക്കൾക്ക് മാത്രമായി ചെയ്യാവുന്നൊരു ജോലിയുമില്ലെന്ന് തെളിയിച്ചുകൊടുക്കും ഒളവണ്ണ ഇരിങ്ങല്ലൂർ പറശ്ശേരി ശാരുതി.

കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് സന്നദ്ധപ്രവർത്തനത്തിന് യുവാക്കളെ വേണമെന്ന പരസ്യം കണ്ടാണ് ശാരുതി ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെത്തിയത്. സ്ത്രീകളെ നിയോഗിച്ചാലുള്ള പ്രായോഗിക ബുദ്ധിമുട്ട് ഓർത്ത് അധികൃതർ നിരുത്സാഹപ്പെടുത്തി.

ശാരുതിയും വിട്ടില്ല, അവസാനം ഓരാൾ കൂടിയുണ്ടെങ്കിൽ അനുവദിക്കാമെന്നായി. സുഹൃത്ത്​ ദാർബികാദാസും കൂട്ടായെത്തി. 19 ദിവസം ഒളവണ്ണ ഗ്രാമ പഞ്ചായത്തി െൻറ നിരീക്ഷണ കേന്ദ്രത്തിൽ സേവനമനുഷ്​ഠിച്ചു ഇരുവരും. ഭയപ്പെട്ട് മാറിനിൽക്കുന്ന പൊതു സമൂഹത്തിനിടയിൽ ജാഗ്രതയോടെ എങ്ങനെ പ്രവർത്തിക്കാമെന്ന് തെളിയിക്കുകയായിരുന്നു ഇവർ.

കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ സേവനം കഴിഞ്ഞിറങ്ങിയത്​ മറ്റൊരു ദൗത്യത്തിലേക്ക്​​. പ്രദേശത്തെ വലിയ തിരക്കുള്ള റേഷൻ കടയുടെ നടത്തിപ്പുകാരൻ രോഗം ബാധിച്ച് ആശുപത്രിയിലായി. അതോടെ കട പൂട്ടി.

പലരും നിരീക്ഷണത്തിലുമായി. ജോലിയില്ലാതെ കോവിഡ് സമയത്ത് റേഷൻ കൂടി മുടങ്ങുമെന്നായതോടെ ഗ്രാമ പഞ്ചായത്ത് അംഗം പവിത്രനാണ് റേഷൻ കട നടത്താമോ എന്ന് ചോദിച്ചത്. കേട്ടപാതി കേൾക്കാത്ത പാതി ശാരുതി ദൗത്യമേറ്റെടുത്തു. അടുത്തദിവസംതന്നെ അണുനശീകരണം നടത്തി റേഷൻ കട തുറന്നു.

ചികിത്സയിലായിരുന്ന ഉടമ ഫോണിലൂടെ നിർദേശങ്ങൾ നൽകും. സഹായത്തിന് സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരുമുണ്ടാവും. രാവിലെ ഒമ്പത് മുതൽ റേഷൻ കടയിൽ ശാരുതി കർമനിരതയാണ്. ആർ.ആർ.ടിയിലും കമ്യൂണിറ്റി കിച്ചനിലുമൊക്കെ സന്നദ്ധ സേവനം നടത്തിയ പരിചയത്തിൽനിന്നാണ് റേഷൻ കട തുറക്കാൻ ധൈര്യം കിട്ടിയത്.

കഴിഞ്ഞ പ്രളയകാലത്തും വീട് വൃത്തിയാക്കാനും ഭക്ഷണ–ഔഷധവിതരണത്തിലുമെല്ലാം ശാരുതിയും സുഹൃത്തുക്കളും സജീവമായി ഉണ്ടായിരുന്നു. രാമനാട്ടുകര ഭവൻസ് ലോ കോളജ് അവസാന വർഷ നിയമ വിദ്യാർഥിനിയായ ശാരുതി ഓൺലൈൻ ക്ലാസിനൊപ്പം തന്നെയാണ് റേഷൻ വിതരണവും നടത്തുന്നത്.

മനോഹരൻ-രജീന ദമ്പതികളുടെ എക മകളാണ്. സന്നദ്ധപ്രവർത്തനങ്ങളിൽ മാതാപിതാക്കൾ തന്നെയാണ് തനിക്ക് പ്രചോദനമെന്ന് ഡി.വൈ.എഫ്​.െഎ പ്രവർത്തകയായ ശാരുതി പറയുന്നു. പിന്തുണ നൽകി പ്രതിശ്രുത വരൻ സുർജിത്തുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.