കടലുണ്ടി: പനയമാട് കമ്യൂണിറ്റി റിസർവിൽ സർവിസ് നടത്തുന്ന ഇക്കോ, ടൂറിസം തോണികളുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമത്തിന്റെ ഭാഗമായി സഞ്ചാരികൾക്ക് പുഴയിൽ ചുറ്റിസഞ്ചരിക്കാൻ വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ റിസർവ് മേഖലയിൽ സർവിസ് ഉണ്ടായിരിക്കില്ലെന്ന് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പി. ശിവദാസനും സെക്രട്ടറി പ്രവീൺ കുമാറും അറിയിച്ചു.
സഞ്ചാരികളെ വരവേൽക്കാനായി മുപ്പതോളം ഹൗസ് ബോട്ട് മാതൃകയിലുള്ള തോണികളായിരുന്നു ഇവിടെ സർവിസ് നടത്തിയിരുന്നത്. കടലുണ്ടി റെയിൽവേ പാലത്തിനും പടിഞ്ഞാറ് അഴിമുഖത്തിനും ഇടയിലായി ചെറിയ തുരുത്തുകൾക്കിടയിലൂടെ യാത്ര ചെയ്യാനാണ് സഞ്ചാരികൾ എത്താറുള്ളത്. ഒരു മണിക്കൂർ യാത്രക്ക് 800 രൂപയാണ് തോണി വാടക. ചുറ്റിസഞ്ചരിച്ച് കരയിൽ എത്തുമ്പോഴേക്കും ഭക്ഷണത്തിനായി ഒട്ടേറെ ഹട്ടുകളും ഇവിടെ റെഡി. തോണി സർവിസിന് അനുമതി പുതുക്കിനൽകേണ്ടത് പോർട്ട് ഓഫിസറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.