ഭരണാനുകൂലികളെ കാത്ത് അവസരങ്ങൾ; കലക്ടറേറ്റിൽ ഡ്രൈവർ മുതൽ ഡെപ്യൂട്ടി തഹസിൽദാർ വരെ മാറ്റം

കോഴിക്കോട്: ഭരണമാറ്റത്തെത്തുടർന്ന് കലക്ടറേറ്റിലെ ഡ്രൈവർ തസ്തിക മുതൽ ജൂനിയർ സൂപ്രണ്ട് -ഡെപ്യൂട്ടി തഹസിൽദാർ തസ്തിക വരെ അടപടം സ്ഥലംമാറ്റം. കലക്ടറേറ്റിലെ ജില്ല ലാന്റ് റവന്യൂ എസ്റ്റാബ്ലിഷ്‌മെന്റ് കീഴിൽ വിവിധ ഓഫിസുകളിൽ ജോലിചെയ്തുവരുന്ന ജൂനിയർ സൂപ്രണ്ട് -ഡെപ്യൂട്ടി തഹസിൽദാർ മുതൽ ഡ്രൈവർ തസ്തികവരെയുള്ള ജീവനക്കാരെ സ്‍ഥലം മാറ്റിയാണ് കലക്ടർ വെള്ളിയാഴ്ച ഉത്തരവിറക്കിയത്.

ഭരണപരമായ സൗകര്യങ്ങൾക്കായാണ് നിയമനമെന്നാണ് ഉത്തരവിലുള്ളത്. പ്രതിപക്ഷ സംഘടനാ പ്രവർത്തനങ്ങളുടെ പേരിലും പ്രധാന തസ്തികളിൽ ഭരണാനുകൂല സംഘടനാ പ്രവർത്തകരെ നിലനിർത്തുന്നതിന്റെയും ഭാഗമാണ് പുതിയ നിയമനമെന്നാണ് ആരോപണം. 30 ജൂനിയർ സൂപ്രണ്ട്-ഡെപ്യൂട്ടി തഹസിൽദാർമാർക്കാണ് മാറ്റം. എട്ട് ഡ്രൈവർമാർക്കും അഞ്ച് സീനിയർ ക്ലർക്കുമാർക്കും സ്ഥലംമാറ്റമുണ്ട്. സീനിയർ ക്ലർക്കുമാർക്കുള്ള മാറ്റ നിയമനത്തിന്റെ വലിയ പട്ടിക തയാറായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

ജില്ലയിലെ പ്രമുഖ എൻ.ജി.ഒ.യു നേതാവിനെ കോന്നി മെഡിക്കൽ കോളജിലേക്ക് സ്ഥാനക്കയറ്റം നൽകിയാണെങ്കിലും സ്ഥലം മാറ്റി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് എതിർസംഘടനാ നേതാക്കളെ പ്രതികാര നടപടികളുടെ ഭാഗമായി സമ്മർദം ചെലുത്തി വിദൂരത്തേക്ക് മാറ്റിച്ചെന്ന ആരോപണത്തിനുള്ള പ്രതികാരമാണിതെന്നാണ് അണിയറ സംസാരം. പുതിയ മെഡിക്കൽ കോളജുകൾ സ്ഥാപിച്ചപ്പോൾ പരിചയ സമ്പന്നരെ വേണമെന്ന കാരണം പറഞ്ഞാണ് എൻ.ജി.ഒ.എ,കെ.എൻ.ജി.ഒ.എ പ്രവർത്തകരെയും നേതാക്കളെയും അന്ന് മാറ്റിച്ചത്. സ്ഥലം മാറ്റത്തിനു പിന്നിൽ ഇപ്പോൾ കോന്നിയിലേക്ക് മാറ്റിയ നേതാവിന് പങ്കുണ്ടെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. ജില്ലയിലെ ഒരുവിധം എൻ.ജി.ഒ.യു, കെ.എൻ.ജി.ഒ.യു നേതാക്കൾക്കെല്ലാം സ്ഥാനചലനമുണ്ട്. ഇനിയും മാറ്റം ഉണ്ടാകും.

Tags:    
News Summary - Opportunities await administrative favors; Change from driver to deputy tehsildar in the collectorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.