കോഴിക്കോട് വെള്ളയിൽ ഗവ. ഫിഷറീസ് യു.പി സ്കൂളിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തി എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ സംസാരിക്കുന്നു
കോഴിക്കോട്: വിഖ്യാത കഥാകാരൻ്റെ രചന കളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി ബഷീർ ദിനാചരണം. കോഴിക്കോട് വെള്ളയിൽ ഗവ. ഫിഷറീസ് യു.പി സ്കൂളിലാണ് ബഷീർ അനുസ്മരണം വ്യത്യസ്തമാക്കിയത്. എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. അഭിനയ ഭാവചലനങ്ങളോടെ ബഷീറിൻ്റെ ആനപ്പൂട രംഗത്തവതരിപ്പിച്ചു. ഏതു പ്രായക്കാർക്കും ആസ്വദിക്കാവുന്ന ബഷീർ കഥകൾ നന്മയുടെയും സ്‌നേഹത്തിൻ്റെയും സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബഷീർ കൃതികളുടെ പ്രദർശനം, ക്വിസ് മത്സരം എന്നിവയും കുട്ടികളുടെ കലാപരിപാടികളും നടന്നു. പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്കാരം പ്രദർശിപ്പിച്ചു. ഹെഡ്മിസ്ട്രസ് പി.ജെ. വിജി അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപകൻ എം.പി. മുഹമ്മദ് അഷറഫ്, ടി. റിംന, എം.വി ഫസീല, പി.കെ. അഭിരാം, വിദ്യാർഥികൾ ഇഷ്വ അംറിൻ, ഫാത്തിമത്തുൽ ബതഹ, സഫ ഫാത്തിമ, എൻ.പി. സുൽഫത്ത്, മുഹമ്മദ് മിയാൻ ഷാഹിദ് എന്നിവർ സംസാരിച്ചു. വി.പി. മുബീന സ്വാഗതവും വി.പി. രവിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.