കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ വസ്തുതാവിരുദ്ധവും അപകീർത്തികരവുമായി പ്രചരിക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റുകൾക്കെതിരെ പരാതി നൽകി. കാന്തപുരത്തിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ പറഞ്ഞതെന്ന വ്യാജേന തെറ്റിദ്ധാരണാജനകവും വസ്തുതക്ക് നിരക്കാത്തതും അപകീർത്തികരവുമായ പോസ്റ്ററുകളും വീഡിയോകളും പ്രചരിപ്പിച്ച പത്തിലധികം വരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും അത് പങ്കുവെച്ചവർക്കെതിരെയും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കും കുന്ദമംഗലം പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്.
വ്യാജ പ്രചാരങ്ങളിലൂടെ വിദ്വേഷവും അപകീർത്തിയും പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ തടയുകയും കുറ്റവാളികൾക്ക് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ശിക്ഷ നൽകുകയും വേണമെന്നും മർകസ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ജോയിന്റ് ഡയറക്ടർ ഷമീം കെ.കെ നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.