രാജൻ
Posted On
date_range Updated On
date_range വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
കോഴിക്കോട് : സ്കൂൾ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കാക്കൂർ മുതുവാട്ടുതാഴം സ്വദേശി പുതുക്കുടിമീത്തൽ വീട്ടിൽ രാജനെ(56) കസബ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ പ്രതി 15 വയസ്സായ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പ്രതിയെ തളിയിൽവെച്ചാണ് അറസ്റ്റ് ചെയ്തത്.
എസ്.ഐമാരായ സജീവ്, രതീഷ് കുമാർ, എസ്.സി.പി.ഒമാരായ വിപിൻ ചന്ദ്രൻ, ലാൽ സിതാര, സി.പി.ഒ മുഹമ്മദ് സക്കറിയ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.