ചെ​റൂ​ട്ടി റോ​ഡി​ലെ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ടം 

അപകടം കാത്ത് ചെറൂട്ടിറോഡിൽ കോർപറേഷൻ പഴയ കെട്ടിടം

കോഴിക്കോട്: അപകടം വിതച്ച് കോർപറേഷൻ പഴയ കെട്ടിടം. ഏതു നിമിഷവും ഇടിഞ്ഞുപൊളിഞ്ഞു വീഴാവുന്ന തരത്തിലാണ് കോർപറേഷൻ ചെറൂട്ടിറോഡ് കെട്ടിടം. തിരക്കേറിയ ഭാഗത്ത് റോഡിനോട് ചേർന്നുകിടക്കുന്ന പഴകിയ കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊളിഞ്ഞു വീഴുന്നുണ്ട്. നാൽപതോളം കടമുറികളുള്ള കെട്ടിടം അറ്റകുറ്റപണികൾ നടത്തിയിട്ട് വർഷങ്ങളായി. എന്നാൽ, നിയമാനുസൃതം കോർപറേഷൻ വാടക വർധന നടത്തുന്നുമുണ്ട്.

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ കടമുറിയുടെ സീലിങ് അടർന്നുവീണ നിലയിലാണ്. സൺഷൈഡുകൾ അടർന്നു നിൽക്കുന്ന നിലയിലാണ്. മുകൾ നിലയിൽ ഒരാൾ താമസിക്കുന്നുമുണ്ട്. അപകടഭീഷണി കോർപറേഷൻ അധികൃതരെ പല തവണ അറിയിച്ചിട്ടും നടപടിയില്ല. പകൽ സമയങ്ങളിൽ അപകടം സംഭവിച്ചാൽ ആഘാതം വലുതായിരിക്കുമെന്ന് വ്യാപാരികളും തൊഴിലാളികളും പറയുന്നു. കെട്ടിടത്തിന്റെ മേൽക്കൂരയിൽ വിള്ളൽവീണ് ചോർച്ചയാണ്. ചോർച്ച തടയാൻ കടയുടമകൾ സ്വന്തം കൈയിൽനിന്ന് പണംമുടക്കി ഷീറ്റ് സ്ഥാപിച്ചതാണ്. കെട്ടിടത്തിന്റെ പിൻഭാഗവും അടർന്ന നിലയിലാണ്.

Tags:    
News Summary - Old corporation building on Cheruti Road awaits accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.