നൂർജഹാൻ
കോഴിക്കോട്: ഡിസംബർ ഏഴിന് മരിച്ച നാദാപുരം കല്ലാച്ചി ചട്ടീൻറവിട നൂർജഹാെൻറ മരണം മന്ത്രവാദ ചികിത്സകൊണ്ടെന്ന് വ്യാപകമായി പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയെടുക്കുമെന്ന് നൂർജഹാെൻറ മക്കൾ. അംഗീകൃത ചികിത്സകൾ മാത്രമേ മാതാവിന് നൽകിയിട്ടുള്ളൂ. കുടുംബ വഴക്കിനെ തുടർന്ന് മാതാവിെൻറ അടുത്ത ബന്ധുക്കളിലൊരാളുടെ നേതൃത്വത്തിലാണ് പ്രചാരണം നടന്നതെന്ന് മകൻ ബഷീർ, മകൾ സി.വി. ജലീന എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
2020 ഒക്ടോബറിലാണ് മാതാവിന് ശരീരത്തിൽ ചൊറിപോലെ വരുന്നത്. മെഡിക്കൽ കോളജിൽനിന്ന് വിരമിച്ച വടകരയിലെ ഡോക്ടറെയാണ് കാണിച്ചത്. അദ്ദേഹത്തിെൻറ നിർദേശ പ്രകാരം ചർമരോഗ വിദഗ്ധയെ കണ്ടു. 2020 ഡിസംബർ അഞ്ചിന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. കുമിള എന്ന രോഗമാണെന്നും പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുമെന്നുമറിയിച്ചു. കോവിഡ് കാരണം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാനാവാത്തതിനാലും മരുന്ന് ഒരാഴ്ച കഴിച്ചിട്ടും ഭേദമാവാത്തതിനാലും മടിെക്കെയിലെ വൈദ്യരുടെ ആയുർവേദ ചികിത്സ തുടങ്ങി. രോഗം ഭേദമാവുന്നതിനിടെ ആരോപണമുന്നയിച്ചയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ 38,956 രൂപയുടെ കുത്തിെവപ്പ് നടത്തിയതോടെ മാതാവ് അവശയായി. കാഴ്ച മങ്ങി തലയും കൈകാലും മരവിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ടാം കുത്തിെവപ്പിന് ആശുപത്രിയിലെത്തിച്ചെങ്കിലും മാതാവിന് കൊറോണ ഫലം പൊസിറ്റിവായി മടങ്ങേണ്ടിവന്നു.
കുത്തിവെപ്പിെൻറ പാർശ്വഫലം തുടർന്നതോടെ മാതാവിന്റെ ആവശ്യപ്രകാരം ഹോമിയോ മരുന്ന് നൽകി. നവംബർ 24ന് കുറ്റിക്കാട്ടൂരിൽ പാരമ്പര്യ വൈദ്യെൻറ ചികിത്സയും തേടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് എറണാകുളം പൂക്കാട്ടുപടിയിലെ തഖ്ദീസ് ആശുപത്രിയിൽ അലോപ്പതി ചികിത്സ തേടിയത്. പിറ്റേന്ന് പുലർച്ച രണ്ടിന് ആശുപത്രിയിലാണ് മരിച്ചത്. മന്ത്രവാദ ചികിത്സ നടത്തിയെന്നും ദുരൂഹതയുണ്ടെന്നും പരാതി നൽകി പോസ്റ്റ്മോർട്ടം നടത്തിച്ചത് പിതാവ് ജമാലിനോടും തങ്ങളോടുമുള്ള വൈരാഗ്യം കൊണ്ടാണെന്നും ബഷീറും ജലീനയും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.