കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിനു മുന്നിൽ കാവൽ നിക്കുന്ന സെക്യൂരിറ്റി ജീവനക്കാരൻ

നി​പ: നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്

ഫ​റോ​ക്ക്: ഫാ​റൂ​ഖ് കോ​ള​ജി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഗൃ​ഹ​നാ​ഥ​ന് നി​പ സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചാം ഡി​വി​ഷ​നി​ൽ ആ​രോ​ഗ്യ വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കു​ന്ന ഘ​ട്ട​ത്തി​ലെ​ത്തു​ക​യാ​ണെ​ങ്കി​ൽ മാ​ത്രം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ആ​ക്കി തി​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​വേ​ശി​പ്പി​ക്ക​പെ​ട്ട 43 കാ​ര​ന് നി​പ​യു​മാ​യി ബ​ന്ധ​പെ​ട്ട ചി​ല പ​രി​ശോ​ധ​ന​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി നി​പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഫ​ലം പു​റ​ത്തു​വ​ന്ന ബു​ധ​നാ​ഴ്ച രാ​ത്രി ത​ന്നെ ഫാ​റൂ​ഖ് കോ​ള​ജി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. വി​വി​ധ ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ക്കൗ​ണ്ടി​ങ്ങ് ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. കാ​രാ​ട് ഭാ​ഗ​ത്തു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സോ​പ്പ് നി​ർ​മാ​ണ യൂ​നി​റ്റ് വ​ള​രെ​ക്കാ​ല​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഈ ​സ്ഥാ​പ​ന​ത്തി​ന​കം ശു​ചീ​ക​രി​ക്കു​ന്ന വേ​ള​യി​ൽ വ​വ്വാ​ലു​ക​ൾ അ​വി​ടെ ത​മ്പ​ടി​ച്ചി​രു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഇ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

വ​വ്വാ​ലു​ക​ളു​ടെ കാ​ഷ്ടം ഒ​ഴി​വാ​ക്കു​ന്ന സ​മ​യ​ത്ത് ശ്വ​സ​ന നാ​ള​ത്തി​ലൂ​ടെ പൊ​ടി രൂ​പ​ത്തി​ൽ ഇ​ത് ശ​രീ​ര​ത്തി​ലേ​ക്ക് ക​യ​റാ​നു​ള​ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സ്കാ​നി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലും ചി​കി​ത്സ തേ​ടി​യ​തി​നാ​ൽ സ​മ്പ​ർ​ക്ക പ​ട്ടി​ക വി​പു​ല​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. രോ​ഗി​യു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രേ​യും ചി​കി​ത്സ ന​ൽ​കി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ക​ണ്ടെ​ത്തി നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​നെ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ക്വാ​റ​ന്റീ​ൻ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം ഇ​വ​രു​ടെ ആ​രോ​ഗ്യ നി​ല വി​ല​യി​രു​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ,രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി പ്ര​ത്യേ​ക പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചു. ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം സ​ജ്ജ​മാ​ക്കി​യ​തോ​ടൊ​പ്പം രോ​ഗി​യു​ടെ സ​ഞ്ചാ​ര​പാ​ത ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ളും ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

രോ​ഗ​ബാ​ധി​ത​ന്‍റെ വീ​ട്ടി​ൽ എ​ട്ടു പേ​രും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ

ഫാ​റൂ​ഖ് കോ​ള​ജ്: നി​പ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗ​ബാ​ധി​ത​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന എ​ട്ടു പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. പി​താ​വ്,മാ​താ​വ്,ഭാ​ര്യ,ര​ണ്ട് മ​ക്ക​ൾ,മാ​താ​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ര​ണ്ട് മ​ക്ക​ൾ, രോ​ഗ​ബാ​ധി​ത​ന്‍റെ സ​ഹോ​ദ​രി എ​ന്നി​വ​രാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​ൽ സ​ഹോ​ദ​രി​യും മാ​താ​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക്ക​ളും രോ​ഗ​ബാ​ധി​ത​നാ​യ ശേ​ഷം വീ​ട്ടി​ൽ പ​രി​ച​രി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. ഇ​വ​ര​ട​ക്ക​മു​ള്ള 14 കു​ടും​ബാം​ഗ​ങ്ങ​ളും അ​ഞ്ച് സു​ഹൃ​ത്തു​ക്ക​ളും പ്ര​ത്യേ​കം നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ​യി​ൽ ആ​ർ.​ആ​ർ.​ടി​യു​ടെ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. പി.​പി.​ഇ കി​റ്റ്, മാ​സ്ക്, ഗ്ലൗ​സ് എ​ന്നീ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ വേ​ണ്ട​ത്ര ല​ഭി​ച്ചി​ട്ടു​ള്ള​താ​യും യോ​ഗം വി​ല​യി​രു​ത്തി.

വി​വാ​ഹ​ങ്ങ​ൾ, സ​ൽ​ക്കാ​ര​ങ്ങ​ൾ, പൊ​തു​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​ക്ക് നി​രോ​ധ​നം

രാ​മ​നാ​ട്ടു​ക​ര: നി​പ സ്ഥി​രീ​ക​രി​ച്ച രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചാംഡി​വി​ഷ​നി​ൽ​പെ​ട്ട ഫാ​റൂ​ഖ് കോ​ള​ജ് മേ​ലേ​വാ​രം പ്ര​ദേ​ശ​ത്ത് ആ​ർ.​ആ​ർ.​ടി യോ​ഗം ചേ​ർ​ന്നു. ഡി​വി​ഷ​നി​ൽ ഉ​ൾ​പെ​ട്ട 50 വീ​ടു​ക​ൾ​ക്ക് ഒ​രു ആ​ർ.​ആ​ർ.​ടി ടീം ​എ​ന്ന നി​ല​യി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​കൊ​ണ്ട് പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നും സ്കോ​ഡ് രൂ​പ​വ​ത്ക​രി​ച്ചു. പ്ര​ദേ​ശ​ത്ത് ആ​ളു​ക​ൾ കൂ​ടു​ന്ന ത​ര​ത്തി​ലു​ള്ള വി​വാ​ഹ​ങ്ങ​ൾ, സ​ൽ​ക്കാ​ര​ങ്ങ​ൾ,മ​റ്റു​പൊ​തു പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ത്തു​ന്ന​തി​ന് പൂ​ർ​ണ്ണ​മാ​യും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ജി​ല്ല ക​ല​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി. ഡി​വി​ഷ​നി​ൽ ഉ​ൾ​പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കാ​നും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും മാ​സ്ക് എ​ൻ95 ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കാ​നും സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് പൂ​ർ​ണ്ണ​മാ​യും ക്വാ​റ​ന്‍റീ​ൻ ഏ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. ന​ഗ​ര ചെ​യ​ർ​പേ​ഴ്സ​ൻ ക​ല്ല​ട മു​ഹ​മ്മ​ദ​ലി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശം ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല -ജി​ല്ല ക​ല​ക്ട​ർ

കോ​ഴി​ക്കോ​ട്: നി​പ സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശം ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും ജി​ല്ല ക​ല​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. നി​പ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. രോ​ഗം ബാ​ധി​ച്ച​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന ഗോ​ഡൗ​ണും അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടു​പ​രി​സ​ര​ത്തു​ള്ള സ​പ്പോ​ട്ട മ​ര​വു​മാ​ണ് പ​രി​ശോ​ധി​ച്ചി​രു​ന്ന​ത്. വ​വ്വാ​ൽ ക​ടി​ച്ച പ​ഴ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. വ​വ്വാ​ൽ കൂ​ട്ട​മാ​യി ചാ​കു​ന്ന​ത് ശ്ര​ദ്ധി​ക്കാ​ൻ ഫോ​റ​സ്റ്റ് വ​കു​പ്പി​നും മൃ​ഗ​ങ്ങ​ൾ കൂ​ട്ട​മാ​യി ചാ​കു​ന്ന സ്ഥി​തി​യു​ണ്ടോ എ​ന്ന​റി​യാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​​പ്പി​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നി​പ മാ​ത്ര​മ​ല്ല, പ​ല​വി​ധ​ത്തി​ലു​ള്ള പ​നി​ക​ൾ പ​ട​രു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ ആ​ളു​ക​ൾ പൊ​തു​യി​ട​ങ്ങ​ളി​ൽ പോ​കു​മ്പോ​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Nipah: Health department strengthens surveillance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.