യാത്രയയപ്പ്

വടകര: റൂറൽ പൊലീസ് ജില്ലയിൽനിന്ന് സർവിസിൽ നിന്ന് വിരമിക്കുന്ന പൊലീസ് ഓഫിസർമാർക്ക് കേരള പൊലീസ് അസോസിയേഷന്റെയും കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. വടകര മിഡ് ടൗൺ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ല പ്രസിഡൻറ് എം.ആർ. ബിജു അധ്യക്ഷത വഹിച്ചു. അഡീഷനൽ എസ്.പി എം. പ്രദീപ് കുമാർ, കെ.പി.എ. സംസ്ഥാന നിർവാഹക സമിതി അംഗം പി.ടി. സജിത്ത്, കെ.പി.ഒ.എ ജില്ല ട്രഷറർ വി.പി. ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി.എ ജില്ല സെക്രട്ടറി കെ.കെ. ഗിരീഷ് സ്വാഗതവും ജില്ല വൈസ് പ്രസിഡൻറ് രജീഷ് ചെമേരി നന്ദിയും പറഞ്ഞു. ചിത്രം റൂറൽ ജില്ലയിൽനിന്ന് വിരമിക്കുന്ന പൊലീസ് ഓഫിസർമാർക്കുള്ള ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യുന്നു Saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.