സഅസഅ

അഖിലേന്ത്യ ഹാൻഡ്ബാൾ കാലിക്കറ്റ്-ഭാരതീദാസൻ ഫൈനൽ കോഴിക്കോട്​: അഖിലേന്ത്യ അന്തർ സർവകലാശാല ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന്‍റെ കിരീടപ്പോരാട്ടം കാലിക്കറ്റും ഭാരതീദാസനും തമ്മിൽ. സെമിഫൈനലിൽ കാലിക്കറ്റ് പഞ്ചാബിനെയും (23-16) ഭാരതീദാസൻ ആർ.ടി.എം നാഗ്പൂരിനെയും (40-27) തോൽപിച്ചു. സർവകലാശാല സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് ഫൈനൽ. മൂന്നാം സ്ഥാനത്തിനായി ആർ.ടി.എം നാഗ്പൂരും പഞ്ചാബ് സർവകലാശാലയും വൈകീട്ട് നാലിന് ഏറ്റുമുട്ടും. സമാപന സമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ.എം.കെ. ജയരാജ് ട്രോഫികൾ വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.