അനുമോദിച്ചു

മുക്കം: കക്കാട് ജി.എൽ.പി സ്‌കൂളിൽനിന്ന് ഈ വർഷം എൽ.എസ്.എസ് നേടിയവരും അൽമാഹിർ അറബിക് സ്‌കോളർഷിപ്പിന് അർഹത നേടിയവരുമായ എട്ടു വിദ്യാർഥികളെ . കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.സി. അഷ്റഫ് അധ്യക്ഷതവഹിച്ചു. ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ കൈയെഴുത്തു പതിപ്പുകളുടെ പ്രകാശനവും, പ്രദർശനവും നടന്നു. മെഗാ ക്വിസ് മത്സര വിജയികളെയും തെരഞ്ഞെടുത്തു. എസ്.എം.സി ചെയർമാൻ കെ.സി. റിയാസ്, പി.ടി.എ വൈസ് പ്രസിഡന്റ് കെ ലുഖ്മാനുൽ ഹഖീം, എം.പി.ടി.എ ചെയർപേഴ്‌സൺ കമറുന്നിസ മൂലയിൽ, പ്രഥമാധ്യാപിക ജാനിസ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജി. ഷംസു , ഹബീബ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ഷഹനാസ്, ഫിറോസ്, ബിന്ദു, റഹീം, ഷീബ, മുഫീദ, വിപിന്യ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.