ബേപ്പൂർ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ബേപ്പൂർ മേഖല സർവകക്ഷി യോഗം രേഖപ്പെടുത്തി. അരക്കിണർ അങ്ങാടിയിൽ ചേർന്ന യോഗത്തിൽ മേഖല ലീഗ് പ്രസിഡന്റ് എം.ഐ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മേഖല ലീഗ് ജന. സെക്രട്ടറി വി.പി.എ. ജബ്ബാർ മാസ്റ്റർ സ്വാഗതം പറഞ്ഞു. കെ.ടി. അവറാൻ കോയ അനുശോചനപ്രമേയം അവതരിപ്പിച്ചു. വിവിധ കക്ഷിനേതാക്കൻമാരായ പി.പി. ബീരാൻകോയ, എ.എം. അനിൽകുമാർ, ഗിരീഷ്, കെ.പി. ഹുസ്സയിൻ, ബാവ മാസ്റ്റർ, രാജേഷ് അച്ചാറമ്പത്ത്, എം. മുഹമ്മദ് കോയ ഹാജി, പി. ബഷീർ, പി. ഷഫീഖ്, പി. ബാവ, പി.പി. നാസർ, പി. സൈനുദ്ദിൻ, പി.പി.സി. നദീർ, പി.വി. ഹനീഫ, എ.ബി.എം. സാലി, എ.ബി.എം. ശിഹാബ്, സി. നൗഫൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.