പാനൂർ: ചെണ്ടയാട്ടെ പൗരപ്രമുഖനും സി.പി.എം നേതാവുമായിരുന്ന മാവിലേരി പ്രശാന്ത് ഭവനിൽ കൊട്ടയോടൻ നാവൂറിയൻ (92) നിര്യാതനായി. ഇന്ത്യൻ ആർമിയിൽ നായിബ് സുബേദാറായിരുന്നു. കർഷകസംഘം പാനൂർ ഏറിയ കമ്മിറ്റി അംഗം, പുത്തൂർ വില്ലേജ് സെക്രട്ടറി, പുത്തൂർ അഗ്രികൾചറൽ ഇംപ്രൂവ്മെന്‍റ് കോഓപ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിലും മാവിലേരി ചതയക്കമ്മിറ്റി, ശ്രീനാരായണ വായനശാല ആൻഡ് ഗ്രന്ഥാലയം എന്നിവയുടെ ഭാരവാഹിയായും ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: പ്രഭാവതി. മക്കൾ: മനോജ് കുമാർ (മൈസൂരു), മൻജിത്ത്കുമാർ, പ്രശാന്ത് മധു (അധ്യാപകൻ, മേനപ്രം ഈസ്റ്റ് യു.പി സ്കൂൾ, മേക്കുന്ന് ), പി.കെ. സിന്ധുജ (അധ്യാപിക, ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ, പുന്നോൽ). മരുമക്കൾ: ലിൻസി, മഹിത, ജീഷ, പ്രകാശൻ (അധ്യാപകൻ, ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, കണ്ണൻ, കണാരൻ. Obit gopalan Pnr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.