നടുവണ്ണൂർ ആഞ്ഞോളിമുക്കിന് സമീപം അപകടത്തിൽപെട്ട കാർ
Posted On
date_range Updated On
date_range സംസ്ഥാന പാതയിൽ കാർ അപകടത്തിൽപെട്ടു; രണ്ടുപേർക്ക് പരിക്ക്
നടുവണ്ണൂർ: പേരാമ്പ്ര സംസ്ഥാന പാതയിൽ കാർ അപകടത്തിൽപെട്ടു. നടുവണ്ണൂർ ആഞ്ഞോളിമുക്കിന് സമീപത്തുള്ള കണ്ണച്ചിക്കണ്ടി മുക്കിലാണ് അപകടം.
പേരാമ്പ്ര ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കാറാണ് അപകടത്തിൽപെട്ടത്. രണ്ടുപേർ കാറിൽ ഉണ്ടായിരുന്നു. പരിക്കുകൾ ഗുരുതരമല്ല. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെറ്റായ ദിശയിൽ വന്ന ബൈക്കിനെ വെട്ടിച്ചപ്പോഴാണ് അപകടം നടന്നത്. ബൈക്ക് യാത്രികൻ നിർത്താതെ പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.