കോഴിക്കോട് : പ്രായപൂര്‍ത്തിയാവാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പെരുമണ്ണ സ്വദേശി മഠത്തിൽ താഴം പുത്തൻപുരയിൽ ഹൗസിൽ മുഹമ്മദ് ആസിലിനെ (24 ) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. അതിജീവതക്ക് 14 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ 2020 മെയ് മാസം മുതൽ സുഹൃത്തായ പ്രതി 2025 ഒക്ടോബർ വരെയുള്ള പല ദിവസങ്ങളിൽ കുറ്റിക്കാട്ടൂർ, മെഡിക്കൽ കോളജിന് സമീപത്തുള്ള ഹോം സ്റ്റേ, പാലാഴി സൈബർ പാർക്കിന് സമീപമുള്ള ലോഡ്ജ് എന്നിവിടങ്ങളിൽ വെച്ച് നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ ബൈജു. കെ. ജോസ്, സബ് ഇൻസ്പെക്ടർ അരുൺ, ക്രൈം സ്ക്വാഡ് അംഗങ്ങളായ റഷീദ്, വിഷ്ലാൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.