ഹരിഗോവിന്ദ്
തൃശൂർ: അഷ്ടപദിയിലൂടെ ശബ്ദമാധുര്യത്തിനും തായമ്പകയിലെ കൊട്ടിക്കയറ്റത്തിനും ഹരിഗോവിന്ദിന് എ ഗ്രേഡ്. മക്കരപ്പറമ്പ് ജി.എച്ച്.എസ്.എസ് പത്താംതരം വിദ്യാർഥിയാണ്. തായമ്പകയിൽ തുടർച്ചയായി രണ്ടാം തവണയും അഷ്ടപദിയിൽ മൂന്നാം തവണയുമാണ് മത്സരിക്കുന്നത്.
വെള്ളിയാഴ്ച നടക്കുന്ന തബലയോടെ മത്സരം ട്രിപ്പിളാകും. തൃത്താല ശ്രീനി പൊതുവാളാണ് തായമ്പകയുടെ പരിശീലകൻ. പോരൂർ ഗോപാലമാരാരും പെരുവണ്ണാമൂഴി പി.ഡി രമേശുമാണ് അഷ്ടപദിയും തബലയും പരിശീലിപ്പിക്കുന്നത്. മക്കരപ്പറമ്പ് സ്വദേശിയും ഗവ. ഉദ്യോഗസ്ഥനുമായ കൃഷ്ണൻ നമ്പൂതിരിയുടേയും അധ്യാപിക ഷീബയുടേയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.