സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ സംസ്കാര പാലിയേറ്റീവ് സന്ദർശിച്ചു

കോഴിക്കോട്: പാലിയേറ്റീവ് ദിനത്തിൽ നമ്പ്രത്തുകര യു.പി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റംഗങ്ങൾ അധ്യാപകർക്കൊപ്പം സംസ്കാര സന്ദർശിച്ചു. സ്നേഹോപഹാരമായി വാക്കറുകൾ കൈമാറി.

ചടങ്ങിൽ ചെയർമാൻ ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവീനർ മൊയ്‌ദീൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ച് ഹെഡ് മിസ്ട്രെസ് സുഗന്ധി ടീച്ചർ എസ്.എം. ഷാന കെ.പി, സ്റ്റാഫ് സെക്രട്ടറി സൗമിനി പി.എം. രാധാകൃഷ്ണൻ, സി. സിദ്ദിഖ്, പി.കെ. കവിത എന്നിവർ സംസാരിച്ചു.

പാലിയേറ്റീവിനെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവ് പകർന്ന് പ്രശാന്ത് പി. ക്ലാസ് നയിച്ചു. ജി.സി. സുജില പി.എം നന്ദി പറഞ്ഞു.

Tags:    
News Summary - Scout and Guide members visited Palliative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.