നീലേശ്വരം: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് വാർഡ് ഒമ്പതിലെ കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറിയും സി.ഡി.എസ് മെംബറുമായ അട്ടക്കണ്ടത്തെ (40) നിര്യാതയായി. സി.പി.എം അട്ടക്കണ്ടം ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ കാലിച്ചാനടുക്കം മേഖല കമ്മിറ്റി അംഗം, തൊഴിലുറപ്പ് പദ്ധതി മേറ്റ്, വെള്ളച്ചാൽ മോഡൽ െറസിഡൻഷ്യൽ സ്കൂൾ പി.ടി.എ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. കക്കറയിലെ കൃഷ്ണൻ-കമലാക്ഷി ദമ്പതികളുടെ മകളാണ്. ഭർത്താവ്: പി. നാരായണൻ (അട്ടക്കണ്ടം ഇൻറർലോക്ക് കമ്പനി കോട്ടയം). മക്കൾ: ശ്യാം (വിദ്യാർഥി, എ.ആർ.എസ് വെള്ളച്ചാൽ), ശിൽപ (ജി.എച്ച്.എസ്.എസ് കാലിച്ചാനടുക്കം). സഹോദരങ്ങൾ: ശശിധരൻ കക്കറ (ഡ്രൈവർ), സന്തോഷ്. sreejakumari -vijayan sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.