കോഴിക്കോട്: മുസ്ലിം ലീഗ് നൽകിയ സഹായങ്ങളും പ്രോത്സാഹനങ്ങളുമാണ് തീരദേശ മേഖലകളിൽനിന്ന് വിദ്യാർഥിനികളെ പോലും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയർച്ചയിലേക്കെത്തിച്ചതെന്ന് നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ. നൈനാംവളപ്പിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കെ.ടി ഹൗസിൽ ഫാത്തിമ ഷഹദിയക്ക് നൈനാംവളപ്പ് മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ഉപഹാരം നൽകി സംസാരിക്കുകയായിരുന്ന അദ്ദേഹം. സൗത്ത് നിയോജക മണ്ഡലം ലീഗ് സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർ സി. അബ്ദുറഹിമാൻ, എ.ടി. മൊയ്തീൻകോയ, ഇ.പി. അശറഫ്, എൻ.വി. ഉമ്മർകോയ, എസ്.വി. മുഹമ്മദ് അശ്റഫ്, എൻ.വി. മുഹമ്മദ് റാഫി, എൻ.വി. താരീഖ് അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.